ad
Deshabhimani

ജില്ലാ സ്കൂൾ കലോൽസവം 2025 കളർഫുൾ

Kalolsavam

റവന്യു ജില്ലാ കലോത്സവം എച്ച്എസ് വിഭാഗം മാർഗംകളി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻസ് ജിഎച്ച്എസ്എസ്

വെബ് ഡെസ്ക്

Published on Nov 27, 2025, 03:47 AM | 1 min read

കൊച്ചി

അരങ്ങിൽ പ്രതിഭകൾ പകർന്നാടിയ രണ്ടാംദിനം. ചമയങ്ങളുടെ, വേഷവിധാനങ്ങളുടെ, ഭാവഭേദങ്ങളുടെ ‘കളർഫുൾ’ ദിനം അവസാനിക്കുമ്പോൾ 469 പോയിന്റോടെ കുതിപ്പ് തുടര്‍ന്ന് എറണാകുളം ഉപജില്ല. 439 പോയിന്റോടെ നോര്‍ത്ത് പറവൂര്‍ രണ്ടാമതും 420 പോയിന്റോടെ മട്ടാഞ്ചേരി മൂന്നാമതും തുടരുന്നു. ആലുവയും (418), പെരുമ്പാവൂരുമാണ്‌ (407) നാലും അഞ്ചും സ്ഥാനത്ത്‌.


സ്‌കൂളുകളുടെ പട്ടികയില്‍ എറണാകുളം സെന്റ് തെരേസാസ് സിജിഎച്ച്എസ്എസ് 121 പോയിന്റോടെ ഒന്നാമതെത്തി. 113 പോയിന്റോടെ ആലുവ വിദ്യാധിരാജ വിദ്യാഭവന്‍ ഇഎംഎച്ച്എസ് രണ്ടാമതും 112 പോയിന്റോടെ ചെറായി സഹോദരന്‍ മെമ്മോറിയല്‍ എച്ച്എസ്എസ് മൂന്നാമതുമാണ്‌.


യുപി വിഭാഗം അറബിക് കലോത്സവത്തില്‍ ആലുവ, മൂവാറ്റുപുഴ, കോതമംഗലം, പെരുമ്പാവൂര്‍, വൈപ്പിന്‍, മട്ടാഞ്ചേരി, നോര്‍ത്ത് പറവൂര്‍, കോലഞ്ചേരി ഉപജില്ലകള്‍ 20 പോയിന്റുമായി മുന്നിലുണ്ട്‌. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 35 പോയിന്റോടെ പെരുമ്പാവൂര്‍ ഉപജില്ലയാണ് മുന്നില്‍. 33 പോയിന്റോടെ കോലഞ്ചേരി, അങ്കമാലി ഉപജില്ലകള്‍ രണ്ടാംസ്ഥാനത്ത് തുടരുന്നു.


യുപി സംസ്‌കൃതോത്സവത്തില്‍ 53 പോയിന്റുമായി മൂവാറ്റുപുഴ, നോര്‍ത്ത് പറവൂര്‍, അങ്കമാലി, ആലുവ ഉപജില്ലകളാണ് മുന്നില്‍. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 30 പോയിന്റോടെ മൂവാറ്റുപുഴ, പെരുമ്പാവൂര്‍, തൃപ്പൂണിത്തുറ, മട്ടാഞ്ചേരി, നോര്‍ത്ത് പറവൂര്‍, കോലഞ്ചേരി, അങ്കമാലി, ആലുവ ഉപജില്ലകള്‍ മുന്നേറ്റം തുടരുന്നു.


സെന്റ്‌ ആന്റണീസ്‌ ഗേൾസ്‌ എച്ച്‌എസ്‌എസിലെ പ്രധാന വേദിയിൽ കലക്ടർ ജി പ്രിയങ്ക ഉദ്‌ഘാടനംചെയ്‌തു. ആർഡിഡി ഡോ. ഡി ജെ സതീഷ്‌ അധ്യക്ഷനായി. നടൻ ബിബിൻ ജോർജ്‌ മുഖ്യാതിഥിയായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home