കാലടി പാലത്തിൽ കുരുക്ക് രൂക്ഷം; ബഹിഷ്കരിക്കാനൊരുങ്ങി ബസ് ഉടമകൾ

കാലടി
കനത്ത മഴയെ തുടർന്ന് കാലടി പാലത്തിലെ ടാർ ഒലിച്ചുപോയി വീണ്ടും കുഴികൾ രൂപപ്പെട്ടതോടെ കാലടിപ്പട്ടണം വീണ്ടും ഗതാഗതക്കുരുക്കിലായി. കിലോമീറ്റർ നീളുന്ന ഗതാഗതക്കുരുക്ക് രാവിലെ തുടങ്ങി രാത്രിയും തുടരുകയാണ്. മണ്ഡലകാലം ആരംഭിച്ചതോടെ മറ്റു സംസ്ഥാനങ്ങളിൽനിന്ന് കൂടുതൽ വാഹനങ്ങൾ എത്തുന്നുണ്ട്. ജൂണിലും സെപ്തബറിലും പൊതുമരാമത്തുവകുപ്പ് ഇടപെട്ട് ടാറിങ് നടത്തിയിരുന്നു.
അങ്കമാലി ഭാഗത്തുനിന്നുള്ള ബസുകൾ കാലടിയിലും പെരുമ്പാവൂർ ഭാഗത്തുനിന്നുള്ളവ താന്നിപ്പുഴയിലും ട്രിപ്പ് അവസാനിപ്പിക്കുമെന്ന് സ്വകാര്യ ബസ് ഉടമകൾ പറഞ്ഞു. ഗതാഗതക്കുരുക്കിൽപ്പെട്ട് പാലത്തിലൂടെ സർവീസ് നടത്തുന്ന 80 ൽപ്പരം ബസുകൾക്ക് സമയം പാലിക്കാനാകുന്നില്ലെന്നും ട്രിപ്പുകൾ റദ്ദാക്കേണ്ടിവരുന്നത് നിലനിൽപ്പ് പ്രതിസന്ധിയിലാക്കിയതായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എ പി ജിബി, സെക്രട്ടറി ബി ഒ ഡേവിസ് എന്നിവർ അറിയിച്ചു.









0 comments