കാലടി വീണ്ടും ഗതാഗതക്കുരുക്കിൽ

കാലടി പട്ടണത്തിലെ ഗതാഗതക്കുരുക്ക്
കാലടി
കനത്ത മഴയെത്തുടർന്ന് പാലത്തിലെ ടാർ ഒലിച്ചുപോയി കുഴികൾ രൂപപ്പെട്ടതോടെ കാലടി പട്ടണം വീണ്ടും ഗതാഗതക്കുരുക്കിൽ.
ജൂൺമുതൽ മൂന്നുതവണ ഇത്തരത്തിൽ കുഴികൾ രൂപപ്പെട്ടത് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഇടപെടലിനെ തുടർന്ന് പാച്ച് വർക്ക് ചെയ്ത് അടച്ചിരുന്നു. വെള്ളി രാവിലെ ആരംഭിച്ച ഗതാഗതക്കുരുക്ക് രാത്രിയും തുടർന്നു. എംസി റോഡിൽ വടക്കോട്ട് മരോട്ടിച്ചുവടുവരെയും തെക്കോട്ട് വല്ലംവരെയും ഗതാഗതക്കുരുക്ക് നീളുന്നു.
സ്കൂൾ അടച്ചതോടെ ഓണത്തിരക്ക് കൂടിയിട്ടുണ്ട്. വാഹനങ്ങൾ പാർക്ക് ചെയ്യാൻ കാലടിയിൽ സ്ഥലമില്ല. ഗതാഗതക്കുരുക്കിന് പരിഹാരം കാണേണ്ട യുഡിഎഫ് ഭരിക്കുന്ന കാലടി പഞ്ചായത്തോ എംഎൽഎമാരോ ഇടപെടുന്നില്ല.









0 comments