പെൻഷൻ സംഘടനകള്‍ മനുഷ്യച്ചങ്ങല തീര്‍ത്തു

കൊച്ചി
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഫോറം ഓഫ് സിവിൽ പെൻഷനേഴ്സ് അസോസിയേഷൻസിന്റെ നേതൃത്വത്തിൽ എറണാകുളം ബോട്ടുജെട്ടിമുതൽ രാജേന്ദ്ര മൈതനംവരെ മനുഷ്യച്ചങ്ങല തീർത്തു. ജെട്ടി ബിഎസ്‌എൻഎൽ ഓഫീസിനുമുന്നിൽ നടന്ന പൊതുയോഗം സിഐടിയു അഖിലേന്ത്യ സെക്രട്ടറി കെ ചന്ദ്രൻപിള്ള ഉദ്‌ഘാടനം ചെയ്തു. ഫോറം പ്രസിഡന്റ് ഒ സി ജോയി അധ്യക്ഷനായി. ജില്ലാ കൺവീനർ ടി കെ സജീവൻ, ജില്ലാ ജോയിന്റ് കൺവിനീർ പി ജനാർദനൻ എന്നിവര്‍ സംസാരിച്ചു.
കേന്ദ്ര സർക്കാർ പാർലമെന്റിൽ പാസാക്കിയ പെൻഷൻ സാധുകരണ ബിൽ പിൻവലിക്കുക, എട്ടാം ശമ്പള കമീഷൻ പരിഗണന വിഷയങ്ങളും അംഗങ്ങളെയും ഉടൻ പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.









0 comments