മാരാരിക്കുളം വടക്ക് സർക്കാർ ഹോമിയോ ഡിസ്പെൻസറിക്ക് ദേശീയ അംഗീകാരം

കൊച്ചി : മാരാരിക്കുളം വടക്കു ഗ്രാമപഞ്ചായത്ത് സർക്കാർ ഹോമിയോ ഡിസ്പെൻസറിക്ക് ഉന്നത ഗുണനിലവാര അംഗീകാര പ്രവർത്തനങ്ങൾക്ക് NABH എൻട്രി ലെവൽ ദേശീയ അംഗീകാരം ലഭിച്ചു. ഭൗതിക സാഹചര്യത്തിലും രോഗീപരിചരണത്തിലും ദേശീയ നിലവാരം പുലർത്തുന്നതിനാലാണ് മാരാരിക്കുളം വടക്കു ഗ്രാമപഞ്ചായത്ത് സർക്കാർ ഹോമിയോ ഡിസ്പെൻസറിക്ക്ഈ അംഗീകാരം ലഭ്യമായത്. തിരുവനന്തപുരം ടാഗോർ തീയറ്ററിൽ നടന്ന ചടങ്ങിൽ ആരോഗ്യമന്ത്രി വീണ ജോർജിൽ നിന്നും മെഡിക്കൽ ഓഫീസർ ഡോ. ഹേമ തിലക് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
നൂതന വിവരസാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തിയുള്ള ചികിത്സാസംവിധാനങ്ങൾ, യോഗാ പരിശീലനം, അവശ്യ രക്തപരിശോധനങ്ങൾ, ഔഷധ സസ്യത്തോട്ടം, ഓൺലൈൻ ക്യൂ മാനേജ്മെന്റ് സിസ്റ്റം, സാന്ത്വന പരിചരണം, ഗൃഹസന്ദർശനം, മെഡിക്കൽ ക്യാമ്പ്, ബോധവൽക്കരണ ക്ലാസ്സുകൾ തുടങ്ങിയ സാമൂഹിക ആരോഗ്യ പ്രവർത്തനങ്ങൾ, കാൻസർ അതിജീവിതർക്കായുള്ള പ്രത്യേക ചികിത്സാ പദ്ധതി എന്നീ സേവനങ്ങളാണ് ഈ സ്ഥാപനത്തിൽ നിന്നും ലഭ്യമാകുന്നത്.









0 comments