സൈബർ സുരക്ഷാ സമ്മേളനം
ഹാക്കപ്പ്- 2025 സമാപിച്ചു

അന്താരാഷ്‌ട്ര ഹാക്കത്തോണ്‍ ‘ഹാക്കപ്പ്- 2025’ ഗ്രാന്റ് ഫിനാലെയുടെ സമാപനം വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനംചെയ്യുന്നു
കൊച്ചി-
കേരള പൊലീസിന്റെ ‘കൊക്കൂണ്‍’ അന്താരാഷ്‌ട്ര സൈബർ സുരക്ഷാ സമ്മേളനത്തിന്റെ മുന്നോടിയായി സംഘടിപ്പിച്ച അന്താരാഷ്‌ട്ര ഹാക്കത്തോണ്‍ ‘ഹാക്കപ്പ്- 2025’ ഗ്രാൻഡ് ഫിനാലെയുടെ സമാപനം വ്യവസായമന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു.
സൈബര്‍ ലോകത്ത് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള പരിഹാരം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നാലുദിവസത്തെ ഹാക്കത്തോണ്‍ സംഘടിപ്പിച്ചത്.
കേരള പൊലീസ് സൈബർഡോമിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. തെരഞ്ഞെടുക്കപ്പെട്ട 30 മത്സരാർഥികളാണ് പങ്കെടുത്തത്. പ്രാഗത്‌ഭ്യം തെളിയിച്ച നാലുപേര്‍ക്ക് മന്ത്രി അവാര്‍ഡ് സമ്മാനിച്ചു. മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച നാലുപേര്‍ പ്രത്യേക പരാമര്‍ശത്തിനും അര്‍ഹരായി.
സമാപന സമ്മേളനത്തില്‍ ഹൈബി ഈഡന്‍ എംപി അധ്യക്ഷനായി. മേയര്‍ എം അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സൈബര്‍ ഓപ്പറേഷന്‍സ് ഐജി അങ്കിത് അശോകന്‍, കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ പുട്ട വിമലാദിത്യ, സൈബര്‍ വിദഗ്‌ധരായ ന്യൂസിലന്‍ഡില്‍നിന്നുള്ള പീറ്റര്‍ പില്ലി, ഇംഗ്ലണ്ടില്‍നിന്നുള്ള കെല്‍വിന്‍, കൊച്ചി സിറ്റി ഡിസിപി അശ്വതി ജിജി എന്നിവര്‍ സംസാരിച്ചു.









0 comments