കർഷകസംഘം ആലുവ ഏരിയ സമ്മേളനം
രാസവളങ്ങളുടെ വിലവർധനവും ലഭ്യതക്കുറവും പരിഹരിക്കണം

കർഷകസംഘം ആലുവ ഏരിയ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം കെ തുളസി ഉദ്ഘാടനം ചെയ്യുന്നു
ആലുവ
രാസവളങ്ങളുടെ വിലവർധനവും ലഭ്യതക്കുറവും പരിഹരിക്കണമെന്ന് കേരള കർഷകസംഘം ആലുവ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ചൂർണിക്കരയിൽ പി മോഹനൻ നഗറിൽ (കെഎംഎച്ച് ഹാൾ കുന്നത്തേരി) സംസ്ഥാന കമ്മിറ്റിയംഗം കെ തുളസി ഉദ്ഘാടനം ചെയ്തു. കെ എ അലിയാർ, എൻ ഗോപി, എ ലത, ഫിലോമിന ജോസഫ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. കെ വി ഷാലി രക്തസാക്ഷിപ്രമേയവും എ കെ തോമസ് അനുശോചനപ്രമേയവും അവതരിപ്പിച്ചു.
ഏരിയ സെക്രട്ടറി പി ജെ അനിൽ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല സെക്രട്ടറി എം സി സുരേന്ദ്രൻ, ജില്ല കമ്മിറ്റി അംഗങ്ങളായ കെ വി ഏലിയാസ്, എം കെ ബാബു, ടി വി തോമസ്, സിപിഐ എം ആലുവ ഏരിയ സെക്രട്ടറി എ പി ഉദയകുമാർ, കെഎസ്‌കെടിയു ജില്ലാ വൈസ് പ്രസിഡന്റ് ഇ എം സലിം, കെ എ ഹാരിസ് എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: എ കെ തോമസ് (പ്രസിഡന്റ്), എൻ ഗോപി, ലീന ജയൻ (വൈസ് പ്രസിഡന്റുമാർ), പി ജെ അനിൽ (സെക്രട്ടറി), ടി ജെ ജോഷി, എം കെ റഷീദ് (ജോയിന്റ് സെക്രട്ടറിമാർ), കെ എ അലിയാർ (ട്രഷറർ).











0 comments