ആയവന പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രം
കെട്ടിടം നിർമിക്കാൻ ഒരുകോടി 43 ലക്ഷം രൂപ അനുവദിച്ചു

ആയവന കുടുംബാരോഗ്യകേന്ദ്രം നിർമിക്കുന്നതിന് തയ്യാറാക്കിയ മാതൃക
മൂവാറ്റുപുഴ
ആയവന പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിർമിക്കാൻ സംസ്ഥാന സർക്കാർ എൻഎച്ച്എം മിഷനിൽനിന്ന് ഒരുകോടി 43 ലക്ഷം രൂപ അനുവദിച്ചു.
ആയവന പഞ്ചായത്തിനുകീഴിൽ 96 സെന്റ് കുടുംബാരോഗ്യ കേന്ദ്രത്തിനുണ്ട്. 2019ൽ പ്രാഥമിക ആരോഗ്യ കേന്ദ്രമായിരുന്നത് സംസ്ഥാന സർക്കാർ 2019ലാണ് കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയത്.
10500 ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടം നിർമിക്കാന്‍ ഡിപിആർ തയ്യാറാക്കി ആരോഗ്യമന്ത്രി വീണാ ജോർജിന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ടി രാജൻ നൽകിയിരുന്നു. തുടർന്നാണ് തുക അനുവദിച്ചത്. പുതിയ കെട്ടിടം നിർമിക്കുന്നതോടെ കുടുംബാരോഗ്യ കേന്ദ്രത്തിൽ കൂടുതൽ ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും സേവനം ലഭ്യമാക്കാനാകും.









0 comments