ഇഎസ്ഐ ആശുപത്രി ശോച്യാവസ്ഥയിൽ

ശോച്യാവസ്ഥയിലായ പെരുമ്പാവൂർ ഇഎസ്ഐ ആശുപത്രി
പെരുമ്പാവൂര്‍
മുനിസിപ്പല്‍ ലൈബ്രറി വാര്‍ഡിലെ ഇഎസ്ഐ ആശുപത്രി ശോച്യാവസ്ഥയിൽ. 1986ൽ രണ്ടര ഏക്കറിൽ സ്ഥാപിച്ച ആശുപത്രി കാലപ്പഴക്കംമൂലമാണ് ജീർണാവസ്ഥയിലായത്.
മഴ പെയ്താൽ ചോരുന്ന അവസ്ഥയാണ്. ആശുപത്രി ആരംഭിച്ച കാലത്ത് നാമമാത്രമായ തൊഴിലാളികൾമാത്രമാണ് ആശുപത്രിയിൽ എത്തിയിരുന്നത്. 40 വർഷത്തിനിടയിൽ ആയിരത്തിൽപ്പരം തൊഴിൽശാലകളും പതിനായിരത്തിൽപ്പരം തൊഴിലാളികളും ചികിത്സ തേടുന്ന സ്ഥാപനമായി വളർന്നിട്ടും ആശുപത്രി നവീകരണമില്ലാതെ ജീർണാവസ്ഥയിലാണ്.
അഞ്ച് ഡോക്ടര്‍മാരും 20 നഴ്‌സുമാരും ഉണ്ടെങ്കിലും തിരക്കും അസൗകര്യങ്ങളുംമൂലം രോഗികൾ വീർപ്പുമുട്ടുകയാണ്. കിടത്തിച്ചികിത്സ വേണ്ടിവന്നാല്‍ പാതാളം ഇഎസ്ഐ ആശുപത്രിയിലേക്ക് അയക്കുകയാണ് പതിവ്.
വ്യവസായ ഉടമകളും തൊഴിലാളികളും നിരവധി തവണ ആവശ്യപ്പെട്ടിട്ടും എൽദോസ് കുന്നപ്പിള്ളി എംഎൽഎ നടപടി സ്വീകരിക്കാൻ തയ്യാറായിട്ടില്ല. ബെന്നി ബെഹനാൻ എംപിയും എംഎൽഎയും ആശുപത്രി സന്ദർശിക്കണമെന്നാണ് രോഗികളുടെ ആവശ്യം.









0 comments