പുളിന്താനം പാടത്ത് ഡ്രോൺ ഉപയോഗിച്ച് വളമിട്ടു

കവളങ്ങാട്
പോത്താനിക്കാട് പഞ്ചായത്തിലെ പുളിന്താനം പാടശേഖരത്തില്‍ മുണ്ടകൻ നെൽക്കൃഷിയുടെ രണ്ടാംഘട്ട വളപ്രയോഗം ഡ്രോൺ ഉപയോഗിച്ച് നടത്തി. കൃഷിച്ചെലവ് കുറയ്‌ക്കുക, കൂടുതൽ വിളവും ഗുണമേന്മയും ഉറപ്പുവരുത്തുക, നെൽക്കൃഷിയിലേക്ക് കര്‍ഷകരെ ആകർഷിക്കുക തുടങ്ങിയവയാണ് പോത്താനിക്കാട് കൃഷിഭവനും പാടശേഖരസമിതിയും ഇതിലൂടെ ലക്ഷ്യംവയ്ക്കുന്നത്. പാടശേഖരസമിതി പ്രസിഡന്റ് പോൾ സി ജേക്കബ്, സെക്രട്ടറി പി വി വർഗീസ്, കൃഷി ഓഫീസർ ബോസ് മത്തായി, കൃഷി അസിസ്റ്റന്റുകളായ സുഹറ അലിയാർ, ഷെറീന ടി എം, ജിജി മാത്യു തുടങ്ങിയവർ സംസാരിച്ചു.









0 comments