കൊക്കൂൺ–2025

ഇന്റർനാഷണൽ ഹാക്കത്തോണിന്റെ ആറാംപതിപ്പിന്‌ തുടക്കം

Cocoon–2025

കൊക്കൂൺ 2025 ന്‌ മുന്നോടിയായി സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ ഹാക്കത്തോൺ ഹാക്ക്‌’ കേരള പൊലീസ്‌ 2025 ഗ്രാൻഡ്‌ ഫിനാലെ സംസ്ഥാന പൊലീസ് മേധാവി റവാഡ എ ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 03, 2025, 02:37 AM | 1 min read

കൊച്ചി

കേരള പൊലീസ് അന്തരാഷ്‌ട്ര സൈബർ സുരക്ഷാ സമ്മേളന (കൊക്കൂൺ–2025)ത്തിന്‌ മുന്നോടിയായി സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ ഹാക്കത്തോൺ ‘ഹാക്ക്‌ കേരള പൊലീസ്‌’ 2025 ഗ്രാൻഡ്‌ ഫിനാലെ സംസ്ഥാന പൊലീസ് മേധാവി റവാഡ എ ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു.


കൊച്ചി താജ്‌ വിവാന്തയിൽ നടന്ന ചടങ്ങിൽ എഡിജിപി എസ്‌ ശ്രീജിത് അധ്യക്ഷനായി. സൈബർ ഓപ്പറേഷൻസ് എസ്‌പി അങ്കിത് അശോകൻ, കൊച്ചി സിറ്റി പൊലീസ് കമീഷണർ പുട്ട വിമലാദിത്യ, പീറ്റർ പില്ലി-, കെൽവിൻ ലേ, ഡിസിപി അശ്വതി ജിജി എന്നിവർ സംസാരിച്ചു.



ആറാമത്തെ എഡിഷൻ ഹാക്കത്തോൺ ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ നിരീക്ഷണം ശക്തമാക്കുന്നതിനാണ്‌ സംഘടിപ്പിക്കുന്നത്. 1000-ത്തിലധികം അപേക്ഷകളിൽനിന്ന് തെരഞ്ഞെടുത്ത 30 മത്സരാർഥികളാണ് ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കുന്നത്. നാലുവരെ നടക്കുന്ന ഫിനാലെയിൽ ലോകമെമ്പാടുമുള്ള സൈബർ സുരക്ഷാ വിദഗ്ധരും വിവിധ ഐടി മേഖലകളിൽ പ്രാഗല്‌ഭ്യം തെളിയിച്ചിട്ടുള്ള മെന്റർമാരും പങ്കെടുക്കും. ​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home