ad
Deshabhimani

കാർ തോട്ടിലേക്ക് മറിഞ്ഞു

Car Accident

പാലാ റോഡിൽ മംഗലത്തുതാഴം തോട്ടുപുറം പള്ളിക്കുസമീപം തോട്ടിലേക്ക് 
മറിഞ്ഞ കാർ ഉയർത്തുന്നു

വെബ് ഡെസ്ക്

Published on May 08, 2026, 12:30 AM | 1 min read

കൂത്താട്ടുകുളം


പാലാ റോഡിൽ മംഗലത്തുതാഴം തോട്ടുപുറം പള്ളിക്കുസമീപം കാർ തോട്ടിലേക്ക് മറിഞ്ഞു. വ്യാഴം പകൽ 12.15 ഓടെ തൃശൂർ സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ആർക്കും പരിക്കില്ല. തൃശൂരിൽനിന്ന്‌ മല്ലപ്പള്ളിക്ക് പോകുകയായിരുന്ന വാഹനം വഴിതെറ്റിയാണ് ഇവിടെ എത്തിയത്.


ഗൂഗിൾമാപ്പിന്റെ സഹായത്തോടെ വഴി കണ്ടെത്തുന്നതിനിടെ കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. അപകടത്തിൽപ്പെട്ട വാഹനം ക്രെയിൻ എത്തിച്ച് ഉയർത്തിമാറ്റി. അപകടമുന്നറിയിപ്പ് റിഫ്ലക്ടറുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഈ ഭാഗങ്ങൾ കാടുകയറിയനിലയിലാണ്. അടിയന്തരമായി റോഡരികിലെ കാടുവെട്ടിത്തെളിച്ച് തോടിന്റെ സംരക്ഷണഭിത്തി കെട്ടി ഗതാഗതം സുരക്ഷിതമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home