ad
Deshabhimani

8 പേർക്ക്‌ തെരുവുനായയുടെ കടിയേറ്റു

Bitten by a stray dog
വെബ് ഡെസ്ക്

Published on Jul 17, 2026, 12:52 AM | 1 min read

വൈപ്പിന്‍


എളങ്കുന്നപ്പുഴ പഞ്ചായത്തിലെ പുതുവൈപ്പ്‌ ഭാഗത്ത്‌ എട്ടുപേരെ തെരുവുനായ കടിച്ചു. എറണാകുളം ലൂർദ്‌ ആശുപത്രിയിലെ നേഴ്‌സ്‌, അക്കൗണ്ടന്റ്, മെഡിക്കല്‍ കോളേജിലെ നേഴ്‌സിങ്‌ വിദ്യാര്‍ഥിനി, സ്‌കൂള്‍ വിദ്യാര്‍ഥികള്‍, പാല്‍ വിതരണക്കാരന്‍ എന്നിവരെയാണ്‌ കടിച്ചത്‌.


വ്യാഴം രാവിലെ ഓച്ചന്തുരുത്ത് കാര്‍ത്തികേയ ക്ഷേത്രത്തിന് സമീപമാണ്‌ തെരുവുനായ ആക്രമണമുണ്ടായത്‌. അഞ്ചാംക്ലാസ് വിദ്യാര്‍ഥി ചക്കാലപാടത്ത് ആരോണിനെ എറണാകുളം സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിക്ക് പ്ലാസ്റ്റിക് സര്‍ജറി വേണ്ടിവന്നേക്കും. മറ്റുള്ളവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് കുത്തിവയ്‌പ് നല്‍കി. നായയെ ആരോഗ്യവിഭാഗം പിടികൂടി. ബുധൻ വൈകിട്ട്‌ അമ്മയ്‌ക്കൊപ്പം പോകുകയായിരുന്ന അഞ്ചുവയസ്സുകാരനേയും നായ ആക്രമിച്ചിരുന്നു.


പഞ്ചായത്തിൽ തെരുവുനായകള്‍ക്കായി ഷെല്‍ട്ടര്‍ സ്ഥാപിക്കുന്നതടക്കമുള്ള കാര്യങ്ങൾ ആറുമാസംമുന്പ്‌ തീരുമാനിച്ചതാണെന്നും യുഡിഎഫ്‌ ഭരണസമിതി ഇക്കാര്യത്തിൽ നടപടി സ്വീകരിച്ചില്ലെന്നും പ്രതിപക്ഷ നേതാവ് കെ എസ് രാധാകൃഷ്ണന്‍ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home