ad
Deshabhimani

പേവിഷബാധയുള്ള
 തെരുവുനായയുടെ കടിയേറ്റു

Bitten by a stray dog
വെബ് ഡെസ്ക്

Published on May 27, 2026, 12:59 AM | 1 min read


തൃപ്പൂണിത്തുറ

പേവിഷബാധയുള്ള തെരുവുനായയുടെ ആക്രമണത്തിൽ എരൂർ പ്രദേശത്ത് നിരവധി പേർക്ക് കടിയേറ്റു. പോട്ടയിൽ ക്ഷേത്രത്തിനും സമീപപ്രദേശങ്ങളിലും തിങ്കൾ വൈകിട്ടും ചൊവ്വ രാവിലെയുമായാണ്‌ നായയുടെ ആക്രമണമുണ്ടായത്. രണ്ട് കുട്ടികൾക്കും പ്രദേശത്ത് വീടുപണിക്കെത്തിയ തമിഴ്നാട് സ്വദേശിനിക്കും നെട്ടൂരിൽനിന്നെത്തിയ വഴിയാത്രക്കാരനും നായയുടെ കടിയേറ്റിട്ടുണ്ട്.


പിന്നീട് ചത്തുകിടന്നനിലയിൽ നായയെ കണ്ടതിനെ തുടർന്ന് നാട്ടുകാർ നഗരസഭയെ വിവരമറിയിച്ചു. നഗരസഭയുടെ നേതൃത്വത്തിൽ നായയുടെ ജഡം തിരുവല്ലയിലെ ലാബിൽ പരിശോധനയ്ക്കെത്തിച്ചപ്പോഴാണ് പേവിഷബാധയുണ്ടെന്ന് സ്ഥിരീകരിച്ചത്.


പ്രദേശത്തെ മറ്റുതെരുവുനായ്ക്കളെയും ഇ‍ൗ നായ കടിച്ചതായി സംശയമുണ്ട്. പ്രദേശത്തെ തെരുവുനായകളെ പിടികൂടി നിരീക്ഷണത്തിലാക്കി വാക്സിൻ നൽകാനുള്ള നടപടി സ്വീകരിച്ചതായും നായയുടെ കടിയേറ്റവർക്ക് പ്രാഥമിക ചികിത്സയും പ്രതിരോധ കുത്തിവയ്‌പും നൽകിയതായും നഗരസഭാധികൃതർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home