ad
Deshabhimani

സ്റ്റേറ്റ് ബാങ്ക് അഖിലേന്ത്യാ പണിമുടക്ക്: 
ബെഫി ധർണ നടത്തി

befi

സ്റ്റേറ്റ് ബാങ്ക് ജീവനക്കാരുടെ അഖിലേന്ത്യാ പണിമുടക്കിന്‌ മുന്നോടിയായി ബെഫി സംഘടിപ്പിച്ച ധർണ സി ജെ നന്ദകുമാർ ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on May 22, 2026, 12:49 AM | 1 min read

കൊച്ചി


സ്റ്റേറ്റ് ബാങ്ക് ജീവനക്കാരുടെ അഖിലേന്ത്യ പണിമുടക്കിന്‌ മുന്നോടിയായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എംപ്ലോയീസ് ഫെഡറേഷൻ (ബെഫി) നേതൃത്വത്തിൽ എസ്ബിഐ എറണാകുളം അഡ്മിനിസ്ട്രേറ്റീവ് ‌ ഓഫീസിനുമുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.


ബാങ്ക് ജോലികൾ പുറംകരാർവൽക്കരിക്കുന്നത് അവസാനിപ്പിക്കുക, കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുക, സ്ഥലം മാറ്റത്തിന് മാനദണ്ഡം ഏർപ്പെടുത്തുക, സ്വകാര്യവൽക്കരണ നീക്കം ഉപേക്ഷിക്കുക, താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്‌ 25, 26 തീയതികളിലാണ്‌ അഖിലേന്ത്യാ പണിമുടക്ക്‌ നടത്തുന്നത്‌.


ബെഫി മുൻ ദേശീയ പ്രസിഡന്റ്‌ സി ജെ നന്ദകുമാർ ധർണ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ്‌ കെ പി സുശീൽ കുമാർ അധ്യക്ഷനായി. ബെഫി ജില്ലാ സെക്രട്ടറി പി എം സോന, സംസ്ഥാന ട്രഷറർ എസ് അനിൽ, സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി അനുജ ഷംസുദീൻ, വി വിമൽ, മുകേഷ് പിള്ള എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home