ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിക്ക് പുരസ്കാരം

മന്ത്രി എം ലിജുവില്‍നിന്ന് ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി വൈസ് പ്രസിഡന്റ് ബി എ അബ്ദുല്‍ മുത്തലിബ് സംസ്ഥാന സര്‍ക്കാരിന്റെ ബെസ്റ്റ് പെര്‍ഫോമന്‍സ് പുരസ്കാരം സ്വീകരിക്കുന്നു
കൊച്ചി
കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിക്ക് മികച്ച സഹകരണ ആശുപത്രിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം ലഭിച്ചു. ബെസ്റ്റ് പെര്‍ഫോമന്‍സ് വിഭാഗത്തില്‍ രണ്ടാംസ്ഥാനമാണ് ലഭിച്ചത്.
തിരുവനന്തപുരത്ത് നടന്ന സഹകരണദിനാഘോഷ ചടങ്ങില്‍ സഹകരണമന്ത്രി എം ലിജുവില്‍നിന്ന് ആശുപത്രി വൈസ് പ്രസിഡന്റ് ബി എ അബ്ദുല്‍ മുത്തലിബ് പുരസ്കാരം ഏറ്റുവാങ്ങി. ഗതാഗതമന്ത്രി സി പി ജോണ്‍ അധ്യക്ഷനായി. സഹകരണസംഘം രജിസ്ട്രാര്‍ എസ് പ്രേം കൃഷ്ണന്‍, ഓഡിറ്റ് ഡയറക്ടര്‍ എം സി റെജില്‍, തിരുവനന്തപുരം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി പ്രിയദര്‍ശിനി തുടങ്ങിയവർ പങ്കെടുത്തു.










0 comments