ബസ് സ്റ്റാൻഡിന് ബദൽ സംവിധാനമില്ല ; കാലടിയിലെ ഓട്ടോ തൊഴിലാളികളും ദുരിതത്തിൽ

കാലടി
കാലടി പഞ്ചായത്തിലെ അശാസ്ത്രീയമായ ബസ് സ്റ്റാൻഡ് നിർമാണത്തെത്തുടർന്ന് ഓട്ടോ തൊഴിലാളികളും പട്ടിയിണിയിലേക്ക്. ബദൽ സംവിധാനമൊരുക്കാതെ സ്റ്റാൻഡ് അടച്ചത് യുഡിഎഫ് ഭരണസമിതിയുടെ തലതിരിഞ്ഞ തീരുമാനങ്ങളുടെ ഭാഗമായാണെന്ന് തൊഴിലാളികൾ ആരോപിച്ചു.
സ്വകാര്യ ബസുകളെപ്പോലെ ഓട്ടോ തൊഴിലാളികളും പെരുവഴിയിലാണ്. രാവിലെ ആറുമുതൽ സ്റ്റാൻഡിൽ എത്തിയിട്ടും ദിവസം 30 രൂപയുടെ ഓട്ടംപോലും കിട്ടാത്ത ദിനങ്ങളുണ്ടെന്ന് തൊഴിലാളികൾ ദേശാഭിമാനിയോട് പറഞ്ഞു. 60 തൊഴിലാളികൾ ഇവിടെ മാത്രമുണ്ട്. നിർമാണം ആരംഭിച്ച് മൂന്നുമാസമായിട്ടും സ്റ്റാൻഡ് അടച്ചുപൂട്ടിയതിന് ബദൽ ഒരുക്കാൻ കഴിഞ്ഞിട്ടില്ല. യാത്രക്കാർ മഴകൊണ്ട് കടത്തിണ്ണയിൽ ഇരിക്കേണ്ട ഗതികേടിലാണ്. ഓട്ടോ വിളിക്കാനും ആരും എത്തുന്നില്ല. സമയം പാലിച്ച് ഗ്രാമങ്ങളിലേക്ക് ബസ് സർവീസ് നടത്താൻ കഴിയാത്ത അവസ്ഥയാണ്. പട്ടണം മിക്കവാറും ഗതാഗതക്കുരുക്കിലുമാണ്. ആലുവ, അങ്കമാലി, പെരുമ്പാവൂർ എംഎൽമാരാകട്ടെ ഗതാഗതപ്രശ്നങ്ങൾക്ക് ഒരു നടപടിയും സ്വീകരിച്ചതുമില്ല. കാലടിയിലെ വ്യാപാരികളും പട്ടിണിയിലേക്ക് നീങ്ങുന്ന നേർക്കാഴ്ചയാണ് ഇന്ന് കാലടി പട്ടണം.









0 comments