ആർദ്രകേരളം പുരസ്കാരം ; സംസ്ഥാനമാകെ തിളങ്ങി പള്ളുരുത്തി ബ്ലോക്ക്

പള്ളുരുത്തി ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രം
പള്ളുരുത്തി
സംസ്ഥാന സർക്കാരിന്റെ ആര്‍ദ്ര കേരളം പുരസ്കാരനിറവിൽ പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത്. സംസ്ഥാനത്തെ മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള 10 ലക്ഷം രൂപയുടെ പുരസ്കാരത്തിനാണ് അർഹമായത്. അഞ്ചുവർഷത്തിനിടെ ഒരു കോടിയോളം രൂപ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽനിന്ന് വിവിധ സേവനങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ പഞ്ചായത്തിന് സാധിച്ചു. ഇതിനായി ബജറ്റിൽ തുക വകയിരുത്തി.
ദൈനംദിന സേവനങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്നതിനുപുറമെ കേന്ദ്രത്തിൽ ഫിസിയോതെറാപ്പി സെന്റർ, അത്യാധുനിക ലബോറട്ടറി, എക്സറേ സംവിധാനം, 24 മണിക്കൂറും ഡോക്ടർമാരുടെ സേവനം, കിടത്തിച്ചികിത്സ, സൗജന്യ മരുന്നുവിതരണം, സെക്കൻഡറി പാലിയേറ്റീവ് പരിചരണം, ശുചിത്വം തുടങ്ങിയ പുതിയ പദ്ധതികൾ ആവിഷ്കരിച്ചു. പുരസ്കാരനേട്ടം കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണെന്ന് പ്രസിഡന്റ് ബേബി തമ്പി, വൈസ് പ്രസിഡന്റ് ജോബി പനക്കൽ എന്നിവർ പറഞ്ഞു.









0 comments