പൈങ്ങോട്ടൂർ പഞ്ചായത്തിന് ജില്ലയിൽ രണ്ടാംസ്ഥാനം

കടവൂർ കുടുംബാരോഗ്യകേന്ദ്രം
കവളങ്ങാട്
ആരോഗ്യമേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള 2023-–24ലെ ആര്‍ദ്രകേരളം പുരസ്‌കാരത്തിൽ ജില്ലയിൽ രണ്ടാംസ്ഥാനം പൈങ്ങോട്ടൂർ പഞ്ചായത്തിന്. നവകേരള കര്‍മപദ്ധതിയുടെ ഭാഗമായുള്ള ആര്‍ദ്രം മിഷന്റെ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് പുരസ്‌കാരം.
തദ്ദേശസ്ഥാപനങ്ങള്‍ ആരോഗ്യമേഖലയില്‍ ചെലവഴിച്ച തുക, സാന്ത്വന പരിചരണപരിപാടികള്‍, കായകല്‍പ്, ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട മറ്റു പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിച്ച്, മുന്‍ഗണനാപട്ടിക തയ്യാറാക്കുകയും, പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കുകയുമാണ് ചെയ്തുവരുന്നത്. കൂടാതെ പ്രതിരോധകുത്തിവയ്‌പ്, വാര്‍ഡുതല പ്രവര്‍ത്തനങ്ങള്‍, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍, നടപ്പാക്കിയ നൂതന ആശയങ്ങള്‍, പൊതുസ്ഥലങ്ങളിലെ മാലിന്യനിര്‍മാര്‍ജനം തുടങ്ങിയവയും പുരസ്‌കാരത്തിന് ഘടകങ്ങളായി. പഞ്ചായത്തിലെ കടവൂർ കുടുംബാരോഗ്യ കേന്ദ്രം, ആയുർവേദ ആശുപത്രി, ഹോമിയോ ആശുപത്രി എന്നിവയുടെ പ്രവർത്തനം വിലയിരുത്തിയാണ് പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. മൂന്നുലക്ഷം രൂപയാണ് അവാർഡ് തുക. ജില്ലയിൽ ഒന്നാംസ്ഥാനം രായമംഗലം പഞ്ചായത്തും മൂന്നാംസ്ഥാനം കീഴ്മാട് പഞ്ചായത്തും നേടി. ഇത് രണ്ടാംതവണയാണ് പൈങ്ങോട്ടൂർ പഞ്ചായത്ത് ഈ നേട്ടം കൈവരിക്കുന്നത്. 2021-–22ലും ജില്ലയിൽ രണ്ടാംസ്ഥാനം പൈങ്ങോട്ടൂർ പഞ്ചായത്തിനായിരുന്നു.









0 comments