ആർദ്ര കേരളം പുരസ്‌കാരം ; ഗവ. ആശുപത്രിയുടെ മികവിൽ മണീട്

പിറവം
ഗവ. ആശുപത്രിയുടെ മികവിൽ സംസ്ഥാന ആർദ്ര കേരളം പുരസ്‌കാരത്തിൽ മണീട് രണ്ടാമതെത്തി. ഏഴുലക്ഷം രൂപയാണ് അവാർഡ് തുക. തദ്ദേശസ്ഥാപന വിഹിതവും വിവിധ കമ്പനികളുടെ ഫണ്ടുകളും വിനിയോഗിച്ച് ആശുപത്രിയിൽ എല്ലാ ആധുനികസൗകര്യങ്ങളും സജ്ജമാക്കി. 15 പേരെ നിരീക്ഷണത്തിൽ കിടത്താനുള്ള സൗകര്യമുണ്ട്. രാവിലെ ഒമ്പതുമുതൽ വൈകിട്ട് ആറുവരെയാണ് പ്രവർത്തനം.
ശുചിത്വമുള്ള ആശുപത്രി പരിസരവും അകത്തളവും പൂന്തോട്ടവുമെല്ലാമുണ്ട്. മെഡിക്കൽ ഓഫീസർ ഡോ. വിപിൻ മോഹന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ. ആയുർവേദം, ഹോമിയോ ആശുപത്രികളും മണീടിനെ മികവിലെത്തിക്കുന്നതിൽ പിന്തുണ നൽകി. 2023ലെ കായകൽപ്പം അവാർഡ് ജില്ലയിൽ രണ്ടാംസ്ഥാനം, മുഖ്യമന്ത്രിയുടെ സ്പെഷ്യൽ ഇന്നൊവേഷൻസ് അവാർഡ്, 2023ലെ ആര്‍ദ്ര കേരളം പുരസ്‌കാരം ജില്ലയില്‍ ഒന്നാംസ്ഥാനവും മണീടിനായിരുന്നു.









0 comments