ആർദ്രകേരളം പുരസ്കാരം ; ജില്ലയിൽ ഒന്നാമത് രായമംഗലം

ardrakeralam
വെബ് ഡെസ്ക്

Published on Sep 13, 2025, 02:15 AM | 1 min read


പെരുമ്പാവൂർ

ആരോഗ്യമേഖലയിൽ മികച്ച പ്രവർത്തനം നടത്തിയവർക്കുള്ള ആർദ്രകേരളം പുരസ്കാരം ജില്ലയിൽ ഒന്നാംസ്ഥാനം രായമംഗലം പഞ്ചായത്തിന്. അഞ്ചുലക്ഷം രൂപയാണ് അവാർഡ് തുക. ആരോഗ്യമേഖലയിലെ വിവിധ പദ്ധതികൾക്കായി രണ്ടുകോടിയോളം രൂപ 2023–-24 വർഷം പഞ്ചായത്ത് നീക്കിവച്ചു.


തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പംതന്നെ അനുബന്ധസ്ഥാപനങ്ങളായ അലോപ്പതി, ആയുർവേദം, ഹോമിയോ, വെറ്ററിനറി, കൃഷി എന്നീ മേഖലകളെക്കൂടി പരിപോഷിപ്പിക്കുന്നതിന് ഒന്നരക്കോടി രൂപയാണ് ചെലവഴിച്ചത്. ആരോഗ്യപരിചരണം, കായകൽപ്പ സ്കോർ, ഹെൽത്ത് ഗ്രാൻഡ് വിനിയോഗം ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട മറ്റു പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ചാണ് അവാർഡ് ലഭിച്ചിട്ടുള്ളത്.


പാലിയേറ്റീവ് രോഗികൾക്ക് സമ്പൂർണ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതോടൊപ്പംതന്നെ ഡയാലിസിസ് രോഗികൾക്ക് വിലകൂടിയ എർത്രോപൊയിട്രിൻ ഇൻജക്‌ഷൻ ലഭ്യമാക്കുക, ഡയാലിസിസ് രോഗികൾക്ക് പ്രത്യേക ചികിത്സാസഹായവും ഡയാലിസിസ് കിറ്റും ഉറപ്പുവരുത്തുക, പാലിയേറ്റീവിന് അനുബന്ധമായി വയോജന ക്ലിനിക്,- സഞ്ചരിക്കുന്ന ആശുപത്രി എന്ന നൂതനപദ്ധതി നടപ്പാക്കി. കീഴില്ലം, വായ്ക്കര, പുല്ലുവഴി, രായമംഗലം, ഇരിങ്ങോൾ സബ് സെന്ററുകൾ ജനകീയ ആരോഗ്യകേന്ദ്രങ്ങളായി ഉയർത്തി. ഫാർമസി, ലാബ്, പ്രഥമശുശ്രൂഷ തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തി. മുൻവർഷങ്ങളിൽ എൻക്യുഎഎസ്, കായകൽപ്‌, ക്യാഷ്, സ്വരാജ് ട്രോഫി തുടങ്ങിയ നിരവധി പുരസ്കാരങ്ങൾ ആരോഗ്യരംഗത്തും തദ്ദേശരംഗത്തും പഞ്ചായത്ത് നേടിയിട്ടുണ്ട്. എൽഡിഎഫ് ഭരിക്കുന്ന രായമംഗലം പഞ്ചായത്തിൽ എൻ പി അജയകുമാറാണ് പ്രസിഡന്റ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home