ad
Deshabhimani

സാമൂഹ്യവിരുദ്ധരുടെ താവളമായി 
അങ്കമാലി കെഎസ്‌ആർടിസി സ്‌റ്റാൻഡ്‌

angamaly ksrtc stance

അങ്കമാലി കെഎസ്‌ആർടിസി ബസ്‌ സ്‌റ്റാൻഡ്‌

വെബ് ഡെസ്ക്

Published on Jun 14, 2026, 02:07 AM | 1 min read

അങ്കമാലി


നഗരമധ്യത്തിൽ സ്ഥിതിചെയ്യുന്ന അങ്കമാലി കെഎസ്ആർടിസി ബസ്‌സ്റ്റാൻഡിൽ സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം. അതിഥിത്തൊഴിലാളികളുടെ മയക്കുമരുന്ന് വിൽപ്പനയും ഉപയോഗവും രാപകൽ ഭേദമില്ലാതെ തുടരുകയാണ്‌. അടിപിടിയും മോഷണവും പതിവായി. പ്രാഥമിക കൃത്യങ്ങൾക്ക്‌ സ്‌റ്റാൻഡ്‌ പരിസരം ഉപയോഗിക്കുന്നതിനാൽ ഇവിടമാകെ വൃത്തിഹീനമാണ്‌. അനധികൃത കച്ചവടക്കാരും നിരവധിയുണ്ട്‌. ​


സ്റ്റാൻഡ് സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി സ്വകാര്യ സ്ഥാപനം രണ്ടുലക്ഷം രൂപ ചെലവഴിച്ച് സ്ഥാപിച്ച പൂച്ചെടികളും അനുബന്ധ ഉപകരണങ്ങളും സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള യാത്രക്കാർക്ക് നിർഭയം വന്നുപോകാൻ കഴിയാത്ത അവസ്ഥയാണ്. സ്‌റ്റാൻഡിൽ പൊലീസ്‌ എയ്ഡ്പോസ്റ്റ് സ്ഥാപിച്ച് പട്രോളിങ്‌ ശക്തമാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടാൻ നഗരസഭാ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷനേതാവ് ടി വൈ ഏല്യാസ് നിർദേശിച്ചു.


വൈസ് ചെയർപേഴ്സൺ വിൽസൺ മുണ്ടാടൻ ഉൾപ്പെടെ ഭരണപക്ഷത്തുള്ളവർ പ്രതിപക്ഷ ആവശ്യത്തെ പിന്തുണച്ചു. ചെയർപേഴ്സൺ റീത്തപോൾ അധ്യക്ഷയായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home