ആലുവ നഗരസഭ മുനിസിപ്പല്‍ ഗ്രൗണ്ട് സിന്തറ്റിക് ടര്‍ഫാക്കാനുള്ള ശ്രമം കായികപ്രേമികൾ തടഞ്ഞു

ആലുവ
ആലുവ നഗരസഭ മുനിസിപ്പല്‍ ഗ്രൗണ്ട് സിന്തറ്റിക് ടര്‍ഫാക്കാനുള്ള ശ്രമങ്ങള്‍ ഗ്രൗണ്ടില്‍ കളിക്കാറുള്ള കായികപ്രേമികൾ തടഞ്ഞു. ഗ്രൗണ്ട് ടര്‍ഫാക്കാനുള്ള ജോലികള്‍ ചൊവ്വ രാവിലെയാണ് ആരംഭിച്ചത്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഗ്രൗണ്ട് നിരപ്പാക്കുന്നതിനിടയിൽ പ്രവൃത്തി തടയുകയായിരുന്നു.
ആലുവ നഗരസഭ ചെയര്‍മാന്‍ എം ഒ ജോണ്‍, സ്ഥിരംസമിതി അധ്യക്ഷരായ ഫാസില്‍ ഹുസൈന്‍, ലത്തീഫ് പൂഴിത്തറ എന്നിവര്‍ ഗ്രൗണ്ടിലെത്തി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. ഇതോടെ താൽക്കാലികമായി നിര്‍മാണപ്രവൃത്തി നിർത്തിവച്ചു. ജില്ല, ഉപജില്ലാ ഫുട്‌ബോള്‍ മത്സരങ്ങള്‍, വിദ്യാലയങ്ങളുടെ കായികമേള എന്നിവ നടക്കുന്നത് ഈ മൈതാനത്താണ്. ടർഫ് ആക്കുന്നതോടെ ഫുട്‌ബോളിനുമാത്രമായി ഗ്രൗണ്ട് ചുരുങ്ങും. മറ്റു കായികയിനങ്ങള്‍ നടത്താന്‍കഴിയാത്ത അവസ്ഥ വരും. ടര്‍ഫിൽ കായികതാരങ്ങള്‍ക്ക് പരിക്ക് വര്‍ധിക്കാൻ സാധ്യത കൂടുതലാണെന്നും പ്രതിഷേധക്കാർ പറയുന്നു. നഗരസഭാ ജീവനക്കാർക്കും തൊഴിലാളികൾക്കും കൃത്യമായി ശമ്പളം നല്‍കാൻ കഴിയാത്ത ആലുവ നഗരസഭയ്ക്ക് കൃത്രിമ ടര്‍ഫ് പരിപാലിക്കാനുള്ള ചെലവ് കണ്ടെത്താനാകില്ല. പുതുതായി നിര്‍മിച്ച ഉമ്മന്‍ചാണ്ടി ഓപ്പണ്‍ എയര്‍ സ്റ്റേജിന്റെ വാടകയിനത്തില്‍ ലഭിക്കുന്ന 5000 രൂപ ടര്‍ഫ് അറ്റകുറ്റപ്പണിക്കായി വിനിയോഗിക്കുമെന്നാണ് നഗരസഭ അറിയിച്ചിരിക്കുന്നത്. കാര്യമായ പരിപാടികള്‍ ഉദ്ഘാടനത്തിനുശേഷം ഓപ്പണ്‍ സ്റ്റേജില്‍ നടന്നിട്ടില്ല. വേണ്ട ഫണ്ടും ലഭ്യമല്ല. ഗ്രൗണ്ട് ടര്‍ഫാക്കിയശേഷം അറ്റകുറ്റപ്പണി നടത്താതെവന്നാല്‍ ഭാവിയില്‍ ഗ്രൗണ്ട് തന്നെ ഇല്ലാതാകുമെന്നും പ്രതിഷേധക്കാര്‍ പറയുന്നു. ടര്‍ഫിനെതിരെ മുൻ കൗൺസിലർ രാജീവ് സക്കറിയ്യ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
ജെബി മേത്തര്‍ എംപിയുടെ ആസ്തിവികസന ഫണ്ടില്‍നിന്നുള്ള 1.53 കോടി രൂപയാണ് ഗ്രൗണ്ട് ടര്‍ഫാക്കുന്നതിന് ഉപയോഗിക്കുന്നത്.









0 comments