"അക്ഷരകന്ദുകം' പദ്ധതി തുടങ്ങി

സൗത്ത് ചിറ്റൂർ സെന്റ് മേരീസ് യുപി സ്കൂളിൽ സംസ്കൃത ക്ലബ്ബിന്റെ നേതൃത്വത്തിൽ ആരംഭിച്ച ‘അക്ഷരകന്ദുകം' പദ്ധതി പ്രധാനാധ്യാപകൻ ജിബിൻ ജോയ് ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
ലോകകപ്പ് ഫുട്ബോളിന്റെ ആവേശത്തെ കൂട്ടുപിടിച്ച് കുട്ടികളിൽ സംസ്കൃതഭാഷാപഠനം പ്രോത്സാഹിപ്പിക്കുന്നതിനായി വേറിട്ടൊരു പദ്ധതിയുമായി സൗത്ത് ചിറ്റൂർ സെന്റ് മേരീസ് യുപി സ്കൂൾ. ശ്രാവണപൂർണിമ (സംസ്കൃതദിനം) ആഘോഷങ്ങളുടെ ഭാഗമായാണ് വിദ്യാലയത്തിലെ സംസ്കൃത ക്ലബ്ബിന്റെ നേതൃത്വത്തിൽ ഫുട്ബോളുമായി ബന്ധപ്പെട്ട വാക്കുകൾ ഉൾപ്പെടുത്തി സംസ്കൃത അക്ഷരമാല തയ്യാറാക്കിയത്.
"അക്ഷരകന്ദുകം' പദ്ധതി പ്രധാനാധ്യാപകൻ ജിബിൻ ജോയ് ഉദ്ഘാടനം ചെയ്തു. സംസ്കൃത അക്ഷരമാലയിലെ ഓരോ അക്ഷരങ്ങളെയും ഫുട്ബോൾ ലോകവുമായി ബന്ധപ്പെടുത്തി ആകർഷകമായ പ്ലക്കാർഡുകളും പോസ്റ്ററുകളും തയ്യാറാക്കി.










0 comments