സ്‌കൂളിൽ പോകാൻ രോഗം തടസ്സം; അഭിരാമിയുടെ വിജയത്തിന് തിളക്കമേറെ

അങ്കമാലി
ഒരു ദിവസംപോലും സ്കൂളിൽ പോകാതെ പ്ലസ്ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ വൃക്കരോഗബാധിത എ എസ് അഭിരാമിക്ക് അങ്കമാലി ജീവധാര ഫൗണ്ടേഷന്റെ അനുമോദനം. ആഴ്ചയിൽ മൂന്ന് ദിവസം അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ ഡയാലിസിസിന് വിധേയയാകുകയാണ് മൂവാറ്റുപുഴ സ്വദേശിയായ അഭിരാമി. ചികിത്സയ്ക്ക് മാസം 40,000 രൂപ ചെലവുണ്ട്. അച്ഛന്റെ കൂലിപ്പണിയിൽനിന്നുള്ളതാണ് ഏക വരുമാനം. മകളുടെ രോഗത്തോടെ അമ്മയ്ക്ക് തയ്യൽക്കടയിലെ ജോലി ഉപേക്ഷിക്കേണ്ടിവന്നു. ഒരുവർഷമായി ജീവധാര ഫൗണ്ടേഷൻ അഭിരാമിക്കും കുടുംബത്തിനും ഒപ്പമുണ്ട്.
നഗരസഭ ചെയർമാൻ ഷിയോ പോൾ മൊമെന്റോ നൽകി. ഫൗണ്ടേഷൻ ചെയർമാൻ സാജു ചാക്കോ അധ്യക്ഷനായി. എം പി ആന്റണി, എസ് അരുൺ, കൗൺസിലർമാരായ ലക്സി ജോയി, ലിസി പോളി, ഗഫൂർ എലമന എന്നിവർ സംസാരിച്ചു.









0 comments