മാനിനെ വേട്ടയാടികൊന്നവർ പിടിയിൽ

ഇരുളം മാനിനെ വേട്ടയാടി കൊന്നകേസിൽ പ്രതികൾ പിടിയിൽ. അമരക്കുനി സ്വദേശിയും ആനവേട്ട കേസിൽ പ്രതിയുമായിരുന്ന ദേവശേരിയിൽ സോമൻ(63), അമ്പലമൂട്ടിൽ നിഖിൽ(26), പുന്നത്താനം റോഷി(54), ജോയൽ ജോസ്(36) എന്നിവരെയാണ് വനംവകുപ്പ് സംഘം പിടികൂടിയത്. സോമന്റെ വീട്ടിൽ നിന്നും പുള്ളിമാനിനെ ഷോക്ക് ഏൽപ്പിച്ച് കൊലപ്പെടുത്തിയ കേബിൾ വയർ, കമ്പികൾ, കത്തി, പ്ലാസ്റ്റിക് ഷീറ്റ്, മാനിന്റെ ശരീര ഭാഗങ്ങൾ എന്നിവ കണ്ടെത്തി. നിഖിലിന്റെ വീട്ടിൽനിന്നും നാടൻ തോക്കും കണ്ടെത്തി. തോക്ക് പൊലീസിന് കൈമാറി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൽപ്പറ്റ ഫോറസ്റ്റ് വിജിലൻസ് ടീമും ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. കൽപ്പറ്റ വിജിലൻസ് ഗ്രേഡ് ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ വി ആർ ഗൗരി, ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി വി സുന്ദരേശൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.










0 comments