Deshabhimani

കരിങ്കടലിലെ തുര്‍ക്കി കപ്പല്‍ ആക്രമണം; മൂന്ന് ഇന്ത്യൻ നാവികരും സുരക്ഷിതര്‍

black sea

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Oct 06, 2026, 07:07 AM | 1 min read

ഇസ്താംബൂൾ : കരിങ്കടലിൽ തുർക്കി കപ്പൽ ആക്രമിക്കപ്പെട്ട സംഭവത്തിൽ കപ്പലിനുള്ളിലുണ്ടായിരുന്ന ഇന്ത്യക്കാർ സുരക്ഷിതരെന്ന് റിപ്പോർട്ട്.

മൂന്ന് ഇന്ത്യൻ നാവികരും സുരക്ഷിതരാണെന്ന് റൊമാനിയയിലെ ഇന്ത്യൻ എംബസി അറിയിച്ചു.


ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്കായി അധികൃതരുമായി നിരന്തരം ബന്ധപ്പെട്ട് വരികയാണെന്നും ആവശ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്നും സോഷ്യൽ മീഡിയ പോസ്റ്റിലൂടെ എംബസി അറിയിച്ചു. ആക്രമണത്തിൽ കപ്പലിലെ രണ്ട് ജീവനക്കാർ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ ജീവനക്കാരെ റൊമാനിയയിലേക്ക് മാറ്റി.


തുർക്കി കമ്പനിയായ എം.ജി. ഷിപ്പിങ് 5-ന്റെ ഉടമസ്ഥതയിലുള്ള റോയാദ് മമ്മഡോവ് എന്ന കപ്പലാണ് ആക്രമണത്തിനിരയായത്. ആക്രമണത്തിന് ഏകദേശം മൂന്നുമണിക്കൂർമുൻപ് യുക്രൈനിയൻ തുറമുഖമായ ഇസ്മയിലിൽനിന്ന് ഇറ്റലിയിലെ റവെന്നയിലേക്ക് പുറപ്പെട്ടതാണ് കപ്പലെന്ന് മാരിടൈം ട്രാഫിക് നിരീക്ഷണ സേവനങ്ങൾ വ്യക്തമാക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home