വി പി പി മുസ്‌തഫ സിഐടിയു ജില്ലാ പ്രസിഡന്റ്, പി മണിമോഹൻ ജനറൽ സെക്രട്ടറി

കാസർകോട് സിഐടിയു ജില്ലാ പ്രസിഡന്റായി വി പി പി മുസ്‌തഫയെയും ജനറൽ സെക്രട്ടറിയായി പി മണിമോഹനെയും ജില്ലാ ജനറൽ കൗൺസിൽ യോഗം തെരഞ്ഞെടുത്തു. ജനറൽ സെക്രട്ടറിയായിരുന്ന സാബു അബ്രഹാം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായതിനെ തുടർന്നാണ് മാറ്റം. യോഗം സംസ്ഥാന സെക്രട്ടറി ടി കെ രാജൻ ഉദ്‌ഘാടനംചെയ്‌തു. പി മണിമോഹൻ അധ്യക്ഷനായി. കെ വി രാഘവൻ സ്വാഗതം പറഞ്ഞു. ഫെബ്രുവരി 12ന് നടക്കുന്ന അഖിലേന്ത്യാ പണിമുടക്ക് വിജയിപ്പിക്കാൻ യോഗം തൊഴിലാളികളോട് അഭ്യർഥിച്ചു.









0 comments