'അവർ പോരാളികളാണ്, പോരാട്ടം തുടരും; വേട്ടയാടല്‍ കൊണ്ട് നിശബ്ദരാകില്ല': മുഹമ്മദ് റിയാസ്

ന്യൂഡൽഹി: സിപിഐ എം കേന്ദ്ര കമ്മിറ്റി ഓഫീസായ എ കെ ജി ഭവനിലേക്ക് ഡൽഹി പൊലീസ് അതിക്രമിച്ചു കയറി, എസ്‌എഫ്‌ഐ അഖിലേന്ത്യാ നേതാവ് ഐഷി ഘോഷിനെ കള്ളക്കേസിൽ അറസ്റ്റ് ചെയ്യാൻ ശ്രമിച്ച നടപടിക്കെതിരെ പി എ മുഹമ്മദ് റിയാസ് എംഎൽഎ. ഭീഷണിയും വേട്ടയാടലും കൊണ്ട് വിദ്യാർഥി പ്രസ്ഥാനങ്ങളെയും ഇടതുപക്ഷ പോരാളികളെയും നിശബ്ദമാക്കാമെന്ന് ആരും കരുതേണ്ടെന്ന് മുഹമ്മദ് റിയാസ് ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
ബിജെപി സർക്കാരിന്റെ ഈ കിരാത നീക്കത്തെ അദ്ദേഹം ശക്തമായി അപലപിച്ചു."അവർ പോരാളികളാണ്… പോരാട്ടം തുടരുക തന്നെ ചെയ്യും. സഖാവ് ഐഷി ഘോഷിനും എസ് എഫ് ഐ പോരാളികൾക്കും ഹൃദയാഭിവാദ്യങ്ങൾ, പൂർണ ഐക്യദാർഢ്യം" - മുഹമ്മദ് റിയാസ് കുറിച്ചു.
കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ചോദ്യങ്ങൾ ഉയർത്തുന്നവരെ ഭരണകൂട ഭീകരത ഉപയോഗിച്ച് നേരിടാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.









0 comments