ad
Deshabhimani

‘കൊന്പൻ ല്യൂബ്‌സ്‌’ ഓയിൽ റീസൈക്ലിങ് യൂണിറ്റിനെതിരെ വീണ്ടും പരാതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 29, 2026, 02:00 AM | 1 min read

സീതാംഗോളി

അനന്തപുരം വ്യവസായ എസ്‌റ്റേറ്റിലെ ‘കൊന്പൻ ല്യൂബ്‌സ്‌’ ഓയിൽ റീസൈക്ലിങ് യൂണിറ്റിനെതിരെ വീണ്ടും പരാതി. ഇവിടുന്ന്‌ പുറത്തേക്ക്‌ വരുന്ന കടുത്ത ദുർഗന്ധവും കറുത്തപുകയും കുട്ടികളിൽ ശാരീരികാസ്വസ്ഥത ഉണ്ടാക്കുന്നതായും പരിസര പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക്‌ ഗുരുതരമായ ശ്വാസകോശ അസുഖങ്ങൾ പിടിപെടുന്നതായുമുള്ള പരാതിയാണ്‌ വീണ്ടുമുയർന്നത്‌. ഏതാനും മാസങ്ങൾക്ക്‌ മുന്പ്‌ ഇതേ പരാതി ഉയർന്നപ്പോൾ കലക്ടർ ഇടപെട്ട്‌ സ്ഥാപനത്തിന്‌ നോട്ടീസ്‌ നൽകിയിരുന്നു. സ്ഥാപനത്തിലെ പോരായ്മ പൂർണമായി പരിഹരിക്കുകയും മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ കാര്യക്ഷമമാക്കുകയുംചെയ്തെന്ന് ഉറപ്പുവരുത്തിയതിനുശേഷം മാത്രമേ യൂണിറ്റിന് തുടർപ്രവർത്തനാനുമതി നൽകാവൂ എന്ന് കലക്ടർ മലിനീകരണ നിയന്ത്രണ ബോർഡ് എൻവയറോൺമെന്റൽ എൻജിനീയർക്ക് നിർദേശം നൽകിയിരുന്നു. പ്രദേശവാസികളുടെ ആരോഗ്യത്തിന് ഭീഷണിയാകില്ലെന്നും പരിസര മലിനീകരണത്തിന് കാരണമാകുന്നില്ലെന്നും പൂർണമായി ബോധ്യപ്പെട്ടാൽ മാത്രമേ സ്ഥാപനത്തിന് പ്രവർത്തിക്കാനുള്ള അനുമതി നൽകുകയുള്ളൂ എന്നും കലക്ടർ ഉറപ്പുനൽകിയതാണ്‌. എന്നാൽ കലക്ടറുടെ നിർദേശം അവഗണിച്ച്‌ സ്ഥാപനം തുറക്കുകയായിരുന്നുവെന്നാണ്‌ ഇപ്പോഴത്തെ അവസ്ഥയിൽനിന്നും മാനസിലാകുന്നതെന്നാണ്‌ പ്രദേശവാസികൾ പറയുന്നത്‌. പുത്തിഗെ പഞ്ചായത്തിൽപെടുന്ന കണ്ണൂർ ഗവ. എൽപി സ്‌കൂൾ പ്രവർത്തിക്കുന്നത്‌ ഇ‍ൗ സ്ഥാപനത്തോട്‌ ചേർന്നാണ്‌. ആരോഗ്യസ്ഥിതി മോശമാകുമെന്നതിനാൽ ഇവിടുത്തെ കുട്ടികളെ സ്‌കൂളിലയക്കാൻ രക്ഷിതാക്കൾ ഭയക്കുകയാണ്‌. ശ്വാസമെടുക്കാൻപോലും കഴിയാത്ത വിധം വായു മലിനമായി. വിട്ടുമാറാത്ത ചുമ, ശ്വാസതടസം, കണ്ണിന്‌ നീറ്റൽ, തലവേദന, ഛർദി തുടങ്ങിയ കുട്ടികളിലും പ്രദേശവാസികളിലും പതിവായി. നിലവിൽ സ്ഥാപനം രാത്രിയിലും പ്രവർത്തിപ്പിച്ച്‌ പുകയും മറ്റും പുറത്തേക്ക്‌ തള്ളുന്നതായും നാട്ടുകാർ പറയുന്നു. പ്രാദേശികമായി പലതവണ പരാതിപ്പെട്ടിട്ടും ശാശ്വതമായ പരിഹാരമുണ്ടായില്ലെന്നും അതിനാൽ കുട്ടികളുടെയും പ്രദേശവാസികളുടെയും ആരോഗ്യവും ജീവനും സുരക്ഷിതമായി നിലനിർത്താനാവശ്യമായ ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ട്‌ നാട്ടുകാരും കണ്ണൂർ ഗവ. എൽപി സ്‌കൂൾ പിടിഎയും വിദ്യാഭ്യാസ മന്ത്രിക്കും വ്യവസായ മന്ത്രിക്കും പരാതി നൽകി കാത്തിരിക്കുകയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home