സ്റ്റേഡിയം ഉടന്‍ യാഥാര്‍ഥ്യമാകും: മന്ത്രി
ഓർമക്കരുത്തിൽ കയ്യൂർ സ്‌കൂൾ കെട്ടിടം തുറന്നു

കാസർകോട്
സാമ്രാജ്യത്വത്തിനെതിരെ പോരാടിയവരുടെ ഓർമകൾ നിറഞ്ഞ നാട്ടിൽ നവകേരള സദസ്സിന്റെ ഭാഗമായി പ്രഖ്യാപിച്ച എട്ടുകോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന സ്റ്റേഡിയം ഉടന്‍ യാഥാര്‍ഥ്യമാകുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. കയ്യൂർ ജിവിഎച്ച്എസ്എസ്സിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റ് സ്ഥലങ്ങളില്‍ നിന്നും വ്യത്യസ്തമായി കയ്യൂരിന് മാത്രമാണ് നവകേരളസദസ്സിന്റെ ഭാഗമായി എട്ടുകോടി രൂപ അനുവദിച്ചതെന്ന് മന്ത്രി പറഞ്ഞു. എം രാജഗോപാലൻ എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി മുഖ്യാതിഥിയായി. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ മന്ത്രി ആദരിച്ചു. മന്ത്രിക്ക് കയ്യൂരിന്റെ സ്‌നേഹസമ്മാനം നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത്‌സ്ഥിരം സമിതി ചെയർപേഴ്‌സൺ കെ ശകുന്തള, ജില്ലാ പഞ്ചായത്തംഗം സി ജെ സജിത്ത്, ടി വി മധുസൂദനൻ, അനിതകുമാരി, വി എസ് ബിജുരാജ്, ടി പ്രകാശൻ, റോജി ജോസഫ്, ആർ രോഹിത്‌രാജ്, എം കുഞ്ഞിരാമൻ, പി ബി ഷീബ, എം പ്രശാന്ത്, കെ രമേശൻ, എ കെ ലേഖ, മിനിമോൾ, പ്രമോദ് ആലപ്പടമ്പൻ, പി രവീന്ദ്രൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എ ജി അജിത്ത്‌കുമാർ സ്വാഗതവും എ വി രൂപേഷ് നന്ദിയും പറഞ്ഞു.









0 comments