കഞ്ചാവ് കടത്ത്: പ്രതിക്ക് 3 വർഷം കഠിന തടവ്

കാസർകോട്
കഞ്ചാവ് കേസിലെ പ്രതിക്ക് മൂന്നുവർഷം കഠിന തടവും 20000 രൂപ പിഴയും ശിക്ഷ. 2000 ജൂൺ രണ്ടിന് രാവിലെ കുമ്പള ഭാരത് പെട്രോൾ പമ്പിന് എതിർവശം കാറിൽ 6 കിലോ കഞ്ചാവുമായി പിടികൂടിയ കേസിലെ രണ്ടാം പ്രതി ധർമടം മീത്തലെ പീടികയിലെ എൻ കെ സൽമാനെയാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി(രണ്ട്) ജഡ്ജ് കെ പ്രിയ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്നുമാസം അധികതടവും അനുഭവിക്കണം. കുമ്പള എസ്ഐ ആയിരുന്ന കെ വിനോദ്കുമാറും സംഘവുമാണ് കഞ്ചാവ് പിടികൂടിയതും പ്രതികളെ അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതും. അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് കുമ്പള ഇൻസ്പെക്ടറായിരുന്ന പി പ്രമോദാണ്. കേസിൽ ഒന്നാം പ്രതിക്ക് കഴിഞ്ഞ മാസം സമാനമായ ശിക്ഷ ലഭിച്ചിരുന്നു. മൂന്നാം പ്രതി ഒളിവിലാണ് 'പ്രോസിക്യൂഷനായി അഡീഷണൽ ഗവ. പ്ലീഡർ ജി ചന്ദ്രമോഹൻ, അഡ്വ. ചിത്രകല എന്നിവർ ഹാജരായി.








0 comments