വകേരള സദസ്സിന്റെ ഇടപെടൽ 14 പദ്ധതികൾക്കായി 34.81 കോടി

കാസർകോട്
നവകേരള സദസ്സിൽനിന്നുള്ള നിർദേശങ്ങൾ ഉൾക്കൊണ്ട് ജില്ലയുടെ വികസന സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കി സംസ്ഥാന സർക്കാർ. ജില്ലയില്‍ 14 പദ്ധതികള്‍ക്കായി 34.81 കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളും സഞ്ചരിച്ച് ജനങ്ങളുമായി സംവദിച്ചിരുന്നു. ആ സംവാദത്തില്‍ ഉരുത്തിരിഞ്ഞതും ജില്ലയുടെ സമഗ്രവികസനത്തിന് വേഗത വർധിപ്പിക്കുന്ന പദ്ധതികള്‍ക്കാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്.
മഞ്ചേശ്വരത്ത് 6.31 കോടി
ജില്ലയിൽനിന്ന് നിർദേശിക്കപ്പെട്ടവയിൽ മഞ്ചേശ്വരം മണ്ഡലത്തിൽ നടപ്പാക്കുക ആറ് പദ്ധതികൾ. ഇതിനായി 6.31 കോടിയാണ് ചെലവഴിക്കുക. കാസർകോട് മണ്ഡലത്തിൽ ഏഴ് കോടി രൂപ ചെലവഴിച്ച് അഞ്ച് പദ്ധതികൾ നടപ്പാക്കും. കാഞ്ഞങ്ങാട് മണ്ഡലത്തിൽ ആറ് പദ്ധതികൾക്കാണ് തുക വകയിരുത്തിയത്. ഉദുമയിലും തൃക്കരിപ്പൂരും ഓരോ പദ്ധതികൾ വീതമാണ് നടപ്പാക്കുക.
ജനകീയ ഇടപെടലിൽ സമഗ്ര വികസനം: എം രാജഗോപാലൻ
നവകേരള സദസ്സിൽ ഉയർന്ന വികസന പദ്ധതികൾ നടപ്പാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ 14 പദ്ധതികള്‍ക്കായി 34.81 കോടി രൂപ അനുവദിച്ച സംസ്ഥാന സർക്കാറിനെ സിപിഐ എം ജില്ലാസെക്രട്ടറി എം രാജഗോപാലന്‍ എംഎല്‍എ അഭിനന്ദിച്ചു. ജില്ലയുടെ സമഗ്ര വികസനത്തിന് വേഗത വർധിപ്പിക്കുന്ന വികസന പദ്ധതികള്‍ക്കാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. ഭരണ പ്രതിപക്ഷ ഭേദമില്ലാതെയാണ് വിവിധ പദ്ധതികൾക്ക് തുക വകയിരുത്തിയത്. ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞുള്ള പദ്ധതികളാണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്നത്.









0 comments