ഹയര്‍സെക്കൻഡറി തുല്യത വിജയികളെ ആദരിച്ചു

കാസർകോട്
ഹയര്‍സെക്കന്‍ഡറി തുല്യത പരീക്ഷയില്‍ മികച്ച വിജയം നേടിയ പഠിതാക്കളെ ജില്ലാ പഞ്ചായത്തും സാക്ഷരത മിഷനും ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ഉദ്ഘാടനം ചെയ്തു. 469 മുതിര്‍ന്ന പഠിതാക്കളാണ് ജില്ലയില്‍ തുല്യത പരീക്ഷയില്‍ വിജയിച്ചത്. 85 ശതമാനമാണ് വിജയം. നൂറിലധികം പഠിതാക്കള്‍ ബിരുദത്തിന് ചേരാനും തീരുമാനിച്ചു. പ്രായം കൂടിയ പഠിതാവായ 68 വയസുള്ള ബളാലിലെ ആലീസ് ജോര്‍ജിനെയും മറ്റു ഉയര്‍ന്ന ഗ്രേഡ് നേടിയവരെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബിയും സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ എ ജി ഒലീനയും ആദരിച്ചു. വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ അധ്യക്ഷനായി. എ ജി ഒലീന മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തിന്റെ കന്നഡ വിഭാഗത്തില്‍പ്പെട്ടവരെ മലയാളം പഠിപ്പിക്കുന്ന പദ്ധതിയായ പച്ച മലയാളം കോഴ്‌സിന്റെ 100 പഠിതാക്കള്‍ക്കുള്ള പാഠപുസ്തകങ്ങള്‍ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ എസ് എന്‍ സരിത നല്‍കി. ബിരുദ പ്രവേശനത്തേക്കുറിച്ച് ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാല തലശേരി മേഖല കേന്ദ്രം ഡയറക്ടര്‍ ഡോ. സി വി അബ്ദുള്‍ ഗഫൂര്‍ മാര്‍ഗനിര്‍ദ്ദേശം നല്‍കി. മികച്ച പ്രകടനം കാഴ്ചവച്ച സെന്റര്‍ കോഡിനേറ്റര്‍മാരായ പ്രേരകുമാരെ ആദരിച്ചു. എസ് ശ്യാമ ലക്ഷ്മി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍, തദ്ദേശ വകുപ്പ് എഡി ടി ടി സുരേന്ദ്രന്‍, ജില്ലാ സാക്ഷരതാ മിഷന്‍ കോഡിനേറ്റര്‍ പി എന്‍ ബാബു, എം.അബ്ദുള്‍ സലാം, വി വി ഷിജി, പി ശശികാന്ദ്, കെ വി വിജയന്‍, സി പി വിനോദ് മാസ്റ്റര്‍, എം ഗീത എന്നിവര്‍ സംസാരിച്ചു.









0 comments