ലോകത്തെ മികച്ച ശാസ്ത്ര ഗവേഷകരുടെ പട്ടികയിൽ സിനോഷും

ഡോ. സിനോഷ് സ്കറിയാച്ചൻ
avatar
എ കെ രാജേന്ദ്രൻ

Published on Sep 23, 2025, 03:00 AM | 1 min read

രാജപുരം

ലോകത്തിലെ മികച്ച ശാസ്ത്ര ഗവേഷകരുടെ പട്ടികയിൽ ഇടം നേടി രാജപുരം സെന്റ്‌ പയസ് ടെൻത് കോളേജിലെ അധ്യാപകൻ ഡോ. സിനോഷ് സ്കറിയാച്ചൻ. അമേരിക്കയിലെ സ്റ്റാൻഫോർഡ്‌ സർവകലാശാല, എൽസിവിർ പബ്ലിഷേഴ്സുമായി ചേർന്നു കഴിഞ്ഞ ദിവസം പുറത്തിറക്കിയ 2025 ലെ ലോകത്തിലെ ടോപ് രണ്ട് ശതമാനം സയൻറിസ്റ്റ്, ഗവേഷകരുടെ പട്ടികയിൽ തുടർച്ചയായി രണ്ടാമതും സിനോഷ് ഇടം നേടി. കഴിഞ്ഞ വർഷത്തെക്കാൾ ലോക റാങ്കിൽ 200 ന്‌ മുന്നിലെത്താനായി. സെന്റ് പയസ് ടെന്റ് കോളേജ്, കാസർകോട്, ഇന്ത്യ എന്ന പേരിലാണ് ഒഫീഷ്യൽ വെബ്സൈറ്റിൽ ഇത് പ്രസിദ്ധീകരിച്ചത്. ചെറുപനത്തടി സ്വദേശിയായ സിനോഷ്‌ രാജപുരം സെന്റ്‌ പയസ് ടെൻത് കോളേജിലെ മൈക്രോബയോളജി വിഭാഗം അസി. പ്രൊഫസറാണ്‌. കോയമ്പത്തൂർ ഭാരതിയാർ സർവകലാശാലയിൽ നിന്ന് മൈക്രോബയോളജിയിലും ബയോ ഇൻഫോർമാറ്റിക്സിലും ബിരുദാനന്തര ബിരുദം നേടിയ സിനോഷ് ബെൽഗാം വിശ്വേശ്വരയ്യ ടെക്നോളജിക്കൽ സർവകലാശാലയിൽനിന്നാണ് പിഎച്ച്ഡി നേടിയത്. 2008 മുതൽ 12 വർഷം ബംഗളൂരു ദയാനന്ദ സാഗർ കോളേജ് ഓഫ് എൻജിനീയറിങ്ങിൽ അസോ. പ്രൊഫസറായിരുന്നു. അക്കാലത്ത് പ്രമുഖ ശാസ്ത്ര മാസികകളിൽ 115 ഓളം പ്രബന്ധം പ്രസിദ്ധീകരിച്ചു. 2019 ൽ കോവിഡ് പടരുന്നതിന് രണ്ടുവർഷം മുമ്പ് കോവിഡ് വൈറസിന്റെ ആദ്യ വക ഭേദത്തെക്കുറിച്ച് പ്രസിദ്ധീകരിച്ച പ്രബന്ധം അന്തർദേശീയതലത്തിൽ ചർച്ചയായി. ബയോമെഡിക്കൽ റിസർച്ചിൽ മൈക്രോബയോളജി എൻവിയോൺമെന്റ്‌ സയൻസ് വിഭാഗത്തിൽ ലോകത്തിൽ 4039-ാം റാങ്കും നേടി. 2022ൽ രാജ്യത്തെ മിക മൈക്രോബയോളജി അധ്യാപകനായും തെരഞ്ഞെടുക്കപ്പെട്ടു. നേരത്തെ എസ്എഫ്ഐ പ്രവർത്തകനായിരുന്നു. ഇപ്പോൾ ഇടതുപക്ഷ അധ്യാപക സംഘടനയിൽ അംഗമാണ്. സിഐടിയു പ്രവർത്തകനും ചുമട്ടുതൊഴിലാളിയുമായ വി വി സ്കറിയാച്ചന്റെയും ജാൻസിയുടെയും മകനാണ്. കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിലെ ഫാമിലി കൗൺസിലറും ക്ലിനിക്കൽ സൈക്കോളജിസ്റ്റുമായ ഡോ. ധന്യാ പി എലിസബത്താണ് ഭാര്യ. ഉജ്ജ്വൽ സി നോഷ് സ്കറിയ, പ്രജ്ജ്വൻ സിനോഷ് സ്കറിയ എന്നിവർ മക്കൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home