അജാനൂർ ജിഎഫ്പി സ്കൂളിൽ ക്രിയേറ്റീവ് കോർണർ

അജാനൂർ
സമഗ്രശിക്ഷാ കേരളം കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സഹായത്തോടെ യുപി വിഭാഗം വിദ്യാർഥികൾക്കായി നടപ്പാക്കുന്ന സംയോജിത തൊഴിൽ പരിശീലനശാല 'ക്രിയേറ്റീവ് കോർണർ അജാനൂർ ജിഎഫ്പി സ്കൂളിൽ തുടങ്ങി. കൃഷി, ഇലക്ട്രോണിക്സ്, വയറിങ്, പ്ലബിങ്, കുക്കിങ്, ഫാഷൻ ടെക്നോളജി, ഹോം ഫർണിഷിങ്, കോമൺ ടൂൾസ് എന്നിവയിൽ കുട്ടികൾക്ക് പ്രായോഗിക പരിശീലനം നൽകുന്നതാണ് പദ്ധതി. അഞ്ച് ലക്ഷം ചെലവഴിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്. പഞ്ചായത്ത് പ്രസിഡന്റ് ടി ശോഭ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം കെ രവീന്ദ്രൻ അധ്യക്ഷനായി. ബിപിസി എം എച്ച് അബ്ദുൽസലാം പദ്ധതി വിശദീകരിച്ചു. കെ പ്രിയ, കെ സന്ധ്യ, പി ധന്യ എന്നിവർ ക്ലാസെടുത്തു. ജാഫർ പാലായി, ഷഫീഖ് ആവിക്കൽ, രമ്യാ സുനിൽ, കെ രാജൻ, പി എം മുഹമ്മദ് അലി, പത്മരാജൻ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ വി മോഹനൻ സ്വാഗതവും കെ സജിത നന്ദിയും പറഞ്ഞു.









0 comments