ad
Deshabhimani

ഓട്ടോ ടാക്സി തൊഴിലാളികൾ കലക്ടറേറ്റ് മാർച്ച് നടത്തി

Photo
വെബ് ഡെസ്ക്

Published on Jun 18, 2026, 12:05 AM | 1 min read

പത്തനംതിട്ട

ഓട്ടോ, ടാക്സി നിരക്ക് അടിയന്തരമായി പുതുക്കി നിശ്ചയിക്കുക, പൊതുഗതാഗത വാഹനങ്ങളായ ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് ഇന്ധനം സബ്സിഡി നിരക്കിൽ നൽകുക, വിലക്കയറ്റം തടയുക, പാചകവാതകത്തിന്റെ വർധിപ്പിച്ച വില പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഓട്ടോ- ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കലക്ടറേറ്റ് മാർച്ച് നടത്തി. ഫെഡറേഷൻ സംസ്ഥാന പ്രസിഡൻ്റ് രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ്‌ കെ അനിൽകുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി ആർ പ്രസാദ്, ട്രഷറർ ഇ കെ ബേബി, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ അഡ്വ. കെ പ്രകാശ് ബാബു, കെ കെ സുരേന്ദ്രൻ, ഒ വിശ്വംഭരൻ, രാജൻ വർഗീസ്, പ്രിയ അജയൻ, റോഷൻ ജേക്കബ് എന്നിവർ സംസാരിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home