ad
Deshabhimani

ഓൺലൈനായി ഇനി പരാതി നൽകാം

പ്രവാസികാര്യ കമീഷൻ വെബ്‌സൈറ്റ്‌ ഉടൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Jun 24, 2026, 02:54 PM | 1 min read


പത്തനംതിട്ട

പ്രവാസികൾക്ക് വിദേശത്തുനിന്ന് ഓൺലൈനായി പരാതി നൽകാൻ സൗകര്യമൊരുക്കി വെബ്‌സൈറ്റ് ഉടൻ പ്രവർത്തനസജ്ജമാകുമെന്ന് പ്രവാസികാര്യ കമീഷൻ ചെയർപേഴ്‌സൺ ജസ്‌റ്റിസ് സോഫി തോമസ്. ജില്ലയിലാദ്യമായി സംഘടിപ്പിച്ച പ്രവാസികാര്യ കമീഷൻ അദാലത്തിൽ സംസാരിക്കുകയായിരുന്നു അവർ. പരാതിയുടെ സ്ഥിതിയും തുടർനടപടിയും അറിയാനും അന്തിമ ഉത്തരവ് ഡൗൺലോഡ് ചെയ്യാനും കഴിയും. ‘പ്രവാസി മലയാളി’ എന്ന പേരിലുള്ള ഏതുസംഘടനയെ കണ്ടാലും അത് സർക്കാരിന്റേതാണെന്ന് തെറ്റിദ്ധരിച്ച് പണം നിക്ഷേപിച്ച് പലരും ചതിയിലകപ്പെടുന്നു. ഇതിനെതിരായ ബോധവൽക്കരണം കമീഷൻ അദാലത്തുകൾ വഴിയും മറ്റും നടത്തുന്നുണ്ട്.

അനധികൃത സംരംഭങ്ങളിൽ നിക്ഷേപം നടത്തിയും റിക്രൂട്ടിങ് ഏജൻസികളുടെ ജോലി വാഗ്‌ദാനത്തിലൂടെയുമെല്ലാം പണം നഷ്‌ടമാകുന്നവർ ഏറെയാണ്. ഇത്തരം പരാതികൾ പൊലീസിന്റെയും നോർക്ക വകുപ്പിന്റെയും നോർക്ക റൂട്ട്‌സിന്റെയുമെല്ലാം ശ്രദ്ധയിൽ കൊണ്ടുവരുന്നുണ്ട്. പരാതികൾ കാലതാമസം കൂടാതെ അറിയിച്ചാൽ നടപടി എളുപ്പത്തിൽ സാധ്യമാകും.

വിദേശത്ത് ജോലി വാഗ്‌ദാനം ചെയ്‌ത്‌ പൊതുജനങ്ങളിൽനിന്ന് പണം തട്ടിയെടുക്കുന്ന വ്യാജ പ്രവാസി ഏജൻസികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ചെയർപേഴ്സൺ വ്യക്തമാക്കി. വ്യാജ ഏജൻസികളെ കണ്ടെത്താനും നടപടി സ്വീകരിക്കാനും സർക്കാരിന്റെ സഹായം തേടിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ മറ്റു ജില്ലക്കാരുടെ പരാതിയും അദാലത്തിൽ പരിഗണിക്കും. കമീഷൻ അംഗങ്ങളായ ഡോ. മാത്യൂസ് കെ ലൂക്കോസ്, എം എം നയീം, ജോസഫ് ദേവസ്യ എന്നിവരും അദാലത്തിൽ പങ്കെടുത്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home