താക്കീതായി കെഎസ്‌ടിഎ ധർണ
പരിഷ്‌ക്കരിച്ച പാഠ്യപദ്ധതി അട്ടിമറിക്കരുത്

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെഎസ് ടിഎ പത്തനംതിട്ട ഹെഡ് പോസ്റ്റോഫിസിനു മുന്നിൽ നടത്തിയ ധർണ്ണ സംസ്ഥാന എക്സിക്യു്ട്ടീവ് കമ്മിറ്റി അംഗം ജി കെ ഹരികുമാർ ഉദ്‌ഘാടനം ചെയ്യുന്നു
പത്തനംതിട്ട
പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കരുതെന്ന് ആവശ്യപ്പെട്ട് കേരള സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ അധ്യാപകരുടെ പ്രതിഷേധം. ജില്ലാ കേന്ദ്രത്തിൽ സംഘടിപ്പിച്ച ധർണയിൽ നൂറുകണക്കിന് അധ്യാപകർ അണിനിരന്നു. പരിഷ്‌ക്കരിച്ച പാഠ്യപദ്ധതി അട്ടിമറിക്കാനും കേന്ദ്ര നിർദേശങ്ങൾക്കനുസരിച്ച് മാറ്റാനുമാണ് ശ്രമം. ധവളപത്രത്തിന്റെ മറവിൽ വിദ്യാഭ്യാസമേഖലയെ തകർക്കാൻ നീക്കം തുടങ്ങി. സെൻസസ് ചുമതലയുള്ള അധ്യാപകർക്ക് ഡ്യൂട്ടി ലീവ് അനുവദിക്കാൻ സർക്കാർ തയ്യാറാവണം. അവർക്കുപകരം സ്‌കൂളുകളിൽ താൽക്കാലിക അധ്യാപകരെ നിയമിക്കണം. അധ്യാപകരുടെ പ്രമോഷൻ, സ്ഥലംമാറ്റ നടപടികൾ വേഗത്തിലാക്കുക, ചട്ടവിരുദ്ധ സ്ഥലംമാറ്റങ്ങൾ അവസാനിപ്പിക്കുക, പിരിച്ചുവിട്ട ഗോത്രബന്ധു അധ്യാപകരെ തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രതിഷേധക്കാർ ഉന്നയിച്ചു. സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം ജി കെ ഹരികുമാർ ധർണ ഉദ്ഘാടനം ചെയ്‌തു. ബിജു ജി നായർ അധ്യക്ഷനായി. സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം സി ബിന്ദു, രാജേഷ് എസ് വള്ളിക്കോട്, ദീപ വിശ്വനാഥ്, എ കെ പ്രകാശ്, എസ് ജ്യോതിഷ് എന്നിവർ സംസാരിച്ചു.









0 comments