കേരള കെയർ പാലിയേറ്റീവ്‌ കെയർ ഗ്രിഡ്‌

കിടപ്പുരോഗി രജിസ്‌ട്രേഷൻ പതിനായിരത്തിലേക്ക്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
അശ്വതി ജയശ്രീ

Published on Sep 11, 2025, 12:05 AM | 1 min read

പത്തനംതിട്ട

കിടപ്പുരോഗീപരിചരണം ഉറപ്പാക്കാൻ ആരോഗ്യ, തദ്ദേശ വകുപ്പുകൾ സംയുക്തമായി ആവിഷ്‌കരിച്ച "കേരള കെയർ' പാലിയേറ്റീവ്‌ കെയർ ഗ്രിഡിൽ ജില്ലയിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം പതിനായിരത്തിലേക്ക്‌. 9,927 കിടപ്പുരോഗികളാണ്‌ ഗ്രിഡിന്റെ ഭാഗമായി രജിസ്റ്റർ ചെയ്തത്‌.

രജിസ്റ്റർ ചെയ്തവരിൽ 9,088 പേരിൽ 5335 സ്‌ത്രീകളും 3743 പുരുഷൻമാരുമുണ്ട്‌.

നഴ്‌സ് ഹോം കെയർ, ഡോക്ടർ ഹോം കെയർ, ഔട്ട്-പേഷ്യന്റ് സൗകര്യം, മരുന്നുകളും പരിചരണ സാമഗ്രികളും, കംഫർട്ട് ഉപകരണങ്ങൾ, സന്നദ്ധ പ്രവർത്തക പിന്തുണ, ഇൻ-പേഷ്യന്റ് സൗകര്യം, കെയർ ഹോം, ഡൊമിസിലിയറി നഴ്സിങ്ങ് കെയർ എന്നിവയാണ്‌ രോഗികൾക്ക്‌ പദ്ധതിവഴി ലഭ്യമാകുക. ജില്ലയിലെ കിടപ്പുരോഗികളെ 31,089 തവണ സന്ദർശിച്ച്‌ ആരോഗ്യപ്രവർത്തർ അവശ്യമായ സേവനവും നൽകിയിട്ടുണ്ട്‌.

നവകേരളം കർമപദ്ധതി ആർദ്രം മിഷനിലെ പത്ത് പ്രധാന പ്രവർത്തന മേഖലകളിലൊന്നാണ് പാലിയേറ്റീവ് കെയർ. ഇതിന്റെ ഭാഗമായി തയ്യാറാക്കിയ സമഗ്ര പാലിയേറ്റീവ് കെയർ കർമ പദ്ധതി പ്രകാരമാണ് പാലിയേറ്റീവ് കെയർ ഗ്രിഡ് രൂപീകരിച്ചത്. കിടപ്പിലായ എല്ലാ രോഗികൾക്കും ശാസ്ത്രീയ പരിചരണം ഉറപ്പാക്കുകയാണ് ലക്ഷ്യം. ജില്ലയിൽ 64 സർക്കാർ, 69 എൻജിഒ സ്ഥാപനങ്ങളും രജിസ്റ്റർ ചെയ്തിട്ടുണ്ട്‌. 71 മുതൽ 80 വരെ പ്രായക്കാരാണ്‌ ക‍ൂടുതൽ–2557 പേർ. 18 വരെ പ്രായക്കാരിൽ 53 രോഗികളും രജിസ്റ്റർ ചെയ്തിട്ടുണ്ട്‌. സംസ്ഥാനത്താകെ 2,06,778 പേരാണ്‌ ഗ്രിഡിൽ രജിസ്റ്റർ ചെയ്തത്‌.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home