കോറ്റാത്തൂർ കൈതക്കോടിക്ക് മന്നം ട്രോഫി 18 –-ാം തവണ


അശ്വതി ജയശ്രീ
Published on Sep 10, 2025, 12:05 AM | 1 min read
ആറന്മുള
ചരിത്രം തുടർന്നു. 18–-ാം തവണ മന്നം ട്രോഫി സ്വന്തമാക്കി കോറ്റാത്തൂർ കൈതക്കോടി പള്ളിയോടം. ബി ബാച്ചിൽ കൈതക്കോടിയുടെ മിന്നുംജയം പ്രതീക്ഷ തെറ്റിക്കാത്തത്. പലതവണ വിജയമുണ്ടായെങ്കിലും തുടർച്ചയായ രണ്ടാംവർഷം ട്രോഫി നേടുന്നത് ഇതാദ്യം. അശ്വിൻ പി രാജീവാണ് ക്യാപ്റ്റൻ.
ദേവിവിലാസം പള്ളിയോട ഭരണസമിതിയുടേതാണ് പള്ളിയോടം. കരയുടെ മൂന്നാമത്തെ പള്ളിയോടമാണിത്. യുബിസി കൈനകരിയുടെ തുഴച്ചിലിൽ നെഹ്‌റുട്രോഫി നേടിയ ചുണ്ടനാണ് കോറ്റാത്തൂർ പള്ളിയോടമായി മാറിയത്. ആറന്മുളയിൽ 1979ലെ കന്നിമത്സരത്തിൽ തന്നെ മന്നം ട്രോഫി നേടിയ ചരിത്രവുമുണ്ട്. ഈ വർഷത്തെ ചെറുകോൽ ഉത്രാടം ജലോത്സവത്തിലും വിജയിയായി. നാൽപതിയൊന്നെകാൽ കോൽ നീളവും 16 അടി അമരപ്പൊക്കവും 60 അംഗുലം ഉടമയുമുള്ള പള്ളിയോടത്തിൽ 60 പേർക്ക് കയറാം.









0 comments