ടിപ്പർ തോട്ടിലേക്ക് മറിഞ്ഞു

തോട്ടിലേക്ക് മറിഞ്ഞ ടിപ്പർ ലോറി
റാന്നി
മെറ്റലുമായി വന്ന ടിപ്പർ ലോറി ഇറക്കം ഇറങ്ങുമ്പോൾ നിയന്ത്രണംവിട്ട് തലകീഴായി തോട്ടിലേക്ക് മറിഞ്ഞു.
വടശ്ശേരിക്കര ഇടത്തറമുക്കിൽ ബുധൻ പകൽ ഒന്നരയോടെയായിരുന്നു അപകടം. തെക്കുംമലയിലെ ക്രഷറിൽ നിന്നും മെറ്റലുമായി ഇറക്കമിറങ്ങി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഇറക്കത്തിൽ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും പ്രധാന റോഡും കടന്ന് സമീപത്തുള്ള തോട്ടിലേക്ക് തലകീഴായി മറിയുകയുമായിരുന്നു. അപകടസമയത്ത് ഡ്രൈവർ മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്. ലോറി മറിയുന്നതിന് തൊട്ടുമുമ്പ് ഡ്രൈവർ പുറത്തേക്ക് ചാടി രക്ഷപെട്ടു.









0 comments