ad
Deshabhimani

വെള്ളത്തിലിറങ്ങാൻ 
40,000

സീതാർകുണ്ടിലെ തിരക്ക്

സീതാർകുണ്ടിലെ തിരക്ക്

വെബ് ഡെസ്ക്

Published on Aug 31, 2026, 12:22 AM | 1 min read

കൊല്ലങ്കോട്

ഓണം അവധിക്കാലത്ത് കൊല്ലങ്കോട് ഗ്രാമീണ ഭംഗി ആസ്വദിക്കാനെത്തിയത് 40,000 വിനോദസഞ്ചാരികൾ. വനംവകുപ്പിന്റെ സീതാർകുണ്ടിലെ ഇൻഫർമേഷൻ സെന്ററിൽനിന്ന്‌ വ്യാഴം, വെള്ളി, ശനി ഞായർ ദിവസങ്ങളിലായി 40,000ലേറെ വിനോദസഞ്ചാരികൾക്കാണ് പ്രവേശനം അനുവദിച്ചത്. താമരപ്പാടം, കുടിലിടം, ചിങ്ങംചിറ, വെള്ളരിമേട് എന്നിവിടങ്ങളിലെല്ലാം ഇതിലേറെ വിനോദസഞ്ചാരികൾ എത്തി. കഴിഞ്ഞ നാല് ദിവസവും കൊല്ലങ്കോടും പരിസരപ്രദേശങ്ങളും ഗുരുതര ഗതാഗതക്കുരുക്കാണ് നേരിട്ടത്. ഓണം അവധിയുടെ അവസാന ദിവസമായ ഞായറാഴ്ചമാത്രം 4500 വിനോദസഞ്ചാരികൾ സീതാർകുണ്ട് വെള്ളച്ചാട്ടം കാണാനെത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home