നവംബർ 7 മുതൽ 10 വരെ പാലക്കാട്ട്
സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം : സംഘാടകസമിതിയായി

പാലക്കാട്
സംസ്ഥാന സ്കൂൾ ശാസ്‌ത്രോത്സവം നവംബർ ഏഴുമുതൽ 10വരെ പാലക്കാട്ട് നടക്കും. സംഘാടകസമിതി യോഗം മന്ത്രി എം ബി രാജേഷ് ഉദ്‌ഘാടനം ചെയ്‌തു. മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായി. മന്ത്രി കെ കൃഷ്‌ണൻകുട്ടി സംസാരിച്ചു. സ്‌കൂള്‍ ശാസ്ത്രമേളകള്‍ നാടിനും വൈജ്ഞാനിക മേഖലയ്ക്കും നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും ഇത്തരം മേളകളില്‍നിന്ന് ഉയര്‍ന്നുവന്നവര്‍ക്ക് പിന്നീട് സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും അഭിമാനമായി മാറാന്‍ സാധിച്ചുവെന്നും മന്ത്രി രാജേഷ് പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ തിളങ്ങുന്നതിനുള്ള ഊര്‍ജം നല്‍കുന്നത് ശാസ്ത്രമേളകള്‍ പോലുള്ളവയാണെന്നും കുട്ടികളില്‍ ശാസ്ത്രബോധവും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തുന്നതിന് ഈ മേളകള്‍ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും യോഗത്തിന്റെ അധ്യക്ഷനായ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. മേള കാണാൻ പല കമ്പനികളും താൽപ്പര്യമറിയിച്ചിട്ടുണ്ട്. ഇന്ത്യയിലെ പ്രധാനപ്പെട്ട മുഴുവന്‍ കമ്പനികളെയും മേളയിലേക്ക് ക്ഷണിക്കുന്നതിനുള്ള നടപടി വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സംഘാടകസമിതി യോഗത്തില്‍ എംഎല്‍എമാരായ പി പി സുമോദ്, മുഹമ്മദ് മുഹസിന്‍, കെ ബാബു, കെ ശാന്തകുമാരി, പി മമ്മിക്കുട്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ ഷാബിറ, കലക്ടര്‍ എം എസ് മാധവിക്കുട്ടി, പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ സെക്രട്ടറി എസ് ചിത്ര, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എന്‍ എസ് കെ ഉമേഷ്, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ടി എം സലീന ബീവി എന്നിവര്‍ സംസാരിച്ചു. മന്ത്രി എം ബി രാജേഷാണ് സംഘാടകസമിതി ചെയർമാൻ. പാലക്കാട് നഗരസഭാ വൈസ് ചെയർമാൻ ഇ കൃഷ്‌ണദാസ്, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്‌റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ ഷാബിറ (വൈസ് ചെയർമാൻമാർ), പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ സന്തോഷ് (ജനറല്‍ കണ്‍വീനര്‍).









0 comments