എടത്തനാട്ടുകര സ്കൂളിൽ സൗരോർജ പദ്ധതി

മണ്ണാർക്കാട്
എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ ജനകീയ കൂട്ടായ്മയിൽ സജ്ജീകരിച്ച സോളാര്‍ പദ്ധതി മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എടത്തനാട്ടുകര ജിഒഎച്ച്എസ്എസിന് ബട്ടർഫ്ലൈ പാർക്ക് അനുവദിച്ചതായി മന്ത്രി പറഞ്ഞു. എന്‍ ഷംസുദ്ദീന്‍ എംഎൽഎ അധ്യക്ഷനായി. 10 ലക്ഷത്തോളം രൂപ ചെലവഴിച്ച് 20 കിലോ വാട്ടിന്റെ സോളാർ പദ്ധതിയാണ് സജ്ജീകരിച്ചത്. കൂപ്പൺ ചലഞ്ച് അടക്കമുള്ള പദ്ധതികൾ പിടിഎ സംഘടിപ്പിച്ചിരുന്നു. അറബി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ ഹൈസ്‌കൂൾ വിഭാഗം അധ്യാപകൻ ടി സാജിക്കും സോളാർപ്ലാന്റ് സമയബന്ധിതമായി പൂർത്തിയാക്കിയ ജെ ആൻഡ് ജെ സോളാർ ടീം മാനേജിങ് ഡയറക്ടർമാരായ ജുനൈദ്, ജുനൈസ് എന്നിവർക്കും ഉപഹാരങ്ങൾ സമ്മാനിച്ചു. അലനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി പി സജ്ന സത്താര്‍, ജില്ലാ പഞ്ചായത്ത് അംഗം മെഹര്‍ബാന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷാനവാസ് പടുവമ്പാടന്‍, മണികണ്ഠന്‍ വടശേരി, എം ജിഷ, പഞ്ചായത്ത് അംഗം അക്ബറലി പാറോക്കോട്ട്, പിടിഎ പ്രസിഡന്റ് പി അഹമ്മദ് സുബൈർ, പിടിഎ വൈസ് പ്രസിഡന്റ് അബ്ദുസലാം പടുകുണ്ടില്‍, എസ്എംസി ചെയർമാൻ നസീർ പടുകുണ്ടിൽ, എ പി മാനു, പ്രിൻസിപ്പൽ എസ് പ്രതീഭ, പ്രധാനാധ്യാപകൻ കെ എ അബ്ദു മനാഫ്, സ്റ്റാഫ് സെക്രട്ടറിമാരായ കെ ശിവദാസന്‍, എം ജിജേഷ്, ഒ പി ഫൈഹാർ ഫിറോസ്, മോഹൻ ഐസക്, സി ബഷീർ എന്നിവർ സംസാരിച്ചു.









0 comments