ഒമ്പതുകാരിക്കുനേരെ ലൈംഗികാതിക്രമം
വയോധികന് 5 വർഷം തടവ്

ആലത്തൂർ
ഒമ്പതുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ വയോധികന് അഞ്ചുവർഷം തടവും 55,000 രൂപ പിഴയും ശിക്ഷ വിധിച്ചു. എരിമയൂർ മോടംപറമ്പ് രാജനെയാണ് (66) ആലത്തൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്‌ജി സന്തോഷ് കെ വേണു ശിക്ഷിച്ചത്. 2025 ഫെബ്രുവരിയിലാണ് സംഭവം. വൈകിട്ട് സ്കൂളിൽനിന്ന് വീട്ടിലേക്ക് പോകുന്ന അതിജീവിതയെ പ്രതി പിന്തുടർന്ന് ലൈംഗികാതിക്രമം നടത്തിയെന്നാണ് പ്രോസിക്യൂഷൻ വാദം. അന്നത്തെ ആലത്തൂർ എസ്ഐ വിവേക് നാരായണൻ രജിസ്റ്റർ ചെയ്ത കേസ് സിഐ ടി എ ഉണ്ണികൃഷ്ണൻ അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചു. എസ്‌ഐമാരായ താജുദ്ദീൻ, വത്സൻ, സിപിഒ പ്രിയങ്ക എന്നിവർ അന്വേഷണോദ്യോഗസ്ഥരെ സഹായിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ടി എസ് ബിന്ദു നായർ ഹാജരായി. 18 സാക്ഷികളെ വിസ്തരിച്ചു. 23 രേഖകൾ സമർപ്പിച്ചു. സിപിഒ നിഷമോൾ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.








0 comments