അതിഥിത്തൊഴിലാളികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകി

പാലക്കാട്
അതിഥിത്തൊഴിലാളികൾക്കുള്ള "ചങ്ങാതി' സാക്ഷരതാ പദ്ധതിയുടെ നാലാംഘട്ട പരീക്ഷ വിജയിച്ചവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നൽകി. സാക്ഷരതാ മിഷനും ജില്ലാ പഞ്ചായത്തും ചേർന്ന് 2023 മുതലാണ് പദ്ധതി ആരംഭിച്ചത്. ജില്ലയിലെ 10 പഠനകേന്ദ്രങ്ങളില്‍നിന്ന് 691 പഠിതാക്കള്‍ ഇതിനോടകം പരീക്ഷയെഴുതി വിജയിച്ചു. സർട്ടിഫിക്കറ്റ് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. പുതുശേരി പഞ്ചായത്തംഗം മിന്‍മിനി അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം പത്മിനി, സാക്ഷരതാ മിഷന്‍ ജില്ലാ കോ– ഓര്‍ഡിനേറ്റര്‍ സജി തോമസ്, സാക്ഷരതാ സമിതിയംഗങ്ങളായ ഒ വിജയന്‍, പി സി ഏലിയാമ്മ, ജില്ലാ ലേബര്‍ ഓഫീസര്‍ കെ സുനില്‍, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ എം ശബരീഷ്, ജില്ലാ സാക്ഷരതാ മിഷന്‍ അസിസ്റ്റന്റ് കോ– ഓര്‍ഡിനേറ്റര്‍ പി വി പാര്‍വതി, ചങ്ങാതി ഇന്‍സ്ട്രക്ടര്‍മാരായ ശിവാനന്ദന്‍, നൗസിന്‍ ബബ്ലി, ശിവദാസന്‍ എന്നിവര്‍ സംസാരിച്ചു.









0 comments