ജില്ലാ ആശുപത്രിയിൽ ഹെൽപ്പ് ഡെസ്‌ക്കുമായി എൻജിഒ യൂണിയൻ

പാലക്കാട്
ജില്ലാ ആശുപത്രിയിൽ രോഗികളെ സഹായിക്കാനും കൂട്ടിരിപ്പുകാർക്ക് ആവശ്യമായ വിവരങ്ങൾ കൈമാറുന്നതിനും എൻജിഒ യൂണിയൻ ഹെൽപ് ഡെസ്‌ക് ആരംഭിച്ചു. ഒപിക്ക് സമീപം ദിവസവും രാവിലെ എട്ട് മുതൽ പകൽ 1.30 വരെ ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കും. ഹെൽപ്പ് ഡെസ്ക് പ്രവർത്തനോദ്ഘാടനത്തിന്റെ ഭാഗമായി ജില്ലാ ആശുപത്രിക്ക് ആവശ്യമായ വീൽചെയറുകളും വാങ്ങി നൽകി. ഹെൽപ്പ് ഡെസ്‌ക് യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം എ അജിത്കുമാർ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് കെ മഹേഷ് അധ്യക്ഷനായി. ജില്ലാ ആശുപത്രി സൂപ്രന്റ് പി കെ ജയശ്രീ, ഡോ. കൃഷ്ണദാസ്. ഡോ. ഗീത, യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം കെ കൃഷ്ണനുണ്ണി, ജില്ലാ സെക്രട്ടറി കെ സന്തോഷ് കുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറി ബി രാജേഷ്, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ പി കെ രാമദാസ്, എ കെ മുരുകാസ്, ബി മോഹൻദാസ് എന്നിവർ സംസാരിച്ചു.









0 comments