84 കോടിയുടെ വികസന പദ്ധതികൾക്ക് അംഗീകാരം

പ്രത്യേക ലേഖകൻ
Published on Jul 30, 2025, 12:44 AM | 1 min read
പാലക്കാട്
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടത്തിയ നവകേരള സദസ്സിൽ ലഭിച്ച നിവേദനങ്ങളുടെ അടിസ്ഥാനത്തിൽ മന്ത്രിസഭ ചർച്ചചെയ്ത് ഓരോ മണ്ഡലത്തിലും നടപ്പാക്കേണ്ട പദ്ധതികൾക്ക് അംഗീകാരം നൽകി. നേരത്തേ അംഗീകരിച്ച പദ്ധതികളിൽ ചില മാറ്റങ്ങൾ വരുത്തിയാണ് അനുമതി നൽകിയത്. 84 കോടിയുടെ വികസന പദ്ധതികളാണ് ജില്ലയിൽ നടപ്പാക്കുന്നത്. 12 നിയമസഭാ മണ്ഡലത്തിലും ഒന്നും രണ്ടും വികസന പദ്ധതികൾ നടപ്പാക്കും.
മണ്ഡലങ്ങളും നടപ്പാക്കുന്ന പദ്ധതികളും അനുവദിച്ച തുകയും ചുവടെ. (തുക കോടിയിൽ)
1. തൃത്താല: പട്ടിക്കായൽ നവീകരണം–- അഞ്ചുകോടി, പടിഞ്ഞാറങ്ങാടി സെന്റർ നവീകരണം–- രണ്ട്. 2. പട്ടാമ്പി: പട്ടാമ്പി–- ആമയൂർ റോഡ്–-2.50, പറക്കാട്–- വിയറ്റ്‌നാംപടി–- വെളത്തൂർ റോഡ്–- 4.50. 3. ഷൊർണൂർ: ഷൊർണൂർ റെയിൽവേ സ്‌റ്റേഷനുസമീപം ഷീ ലോഡ്‌ജ്–- അഞ്ച്, കാക്കത്തോടിനുകുറൂകെ പുതിയ പാലം, അപ്രോച്ച് റോഡ് –- രണ്ട്. 4. ഒറ്റപ്പാലം: മൂണ്ടോർശിക്കടവ് തടയണ–-4.34, പനയൂർക്കാവ് തടയണ–- 2.66. 5. കോങ്ങാട്: തച്ചമ്പാറ–- തിരുത്തുമ്മൽ പാലം–- രണ്ട്, കോങ്ങാട് പഞ്ചായത്തിൽ സിന്തറ്റിക് ട്രാക്ക്–- അഞ്ച്. 6. മണ്ണാർക്കാട്: പുതൂർ ഗവ. ട്രൈബൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ കെട്ടിടം–- നാല്, കുമരംപുത്തൂർ പഞ്ചായത്ത് സ്‌റ്റേഡിയം–- മൂന്ന്. 7. മലമ്പുഴ: മലമ്പുഴയിൽ സ്‌റ്റേഡിയം–- ഏഴ്. 8. പാലക്കാട്: മേലാമുറി–- പൂടൂർ–- കോട്ടായി നടപ്പാത–- 5.10. 9. തരൂർ: തോലനൂർ ആർട്‌സ് ആൻഡ് സയൻസ് കോളേജ് കെട്ടിട നിർമാണം–- അഞ്ച്, പുതുക്കോട്–- തെക്കേപ്പൊറ്റ പുത്തരിപ്പാടം പാലം–- രണ്ട്. 10. ചിറ്റൂർ: മൂലത്തറ വലതുകര കനാൽ വരട്ടയാർമുതൽ വേലന്താവളംവരെ ദീർഘിപ്പിക്കൽ സ്ഥലമേറ്റെടുക്കൽ–- ഏഴ്. 11. നെന്മാറ: നെന്മാറ ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂൾ കെട്ടിട നിർമാണം–- മൂന്ന്, ആലമ്പള്ളം പാലം–- നാല്. 12. ആലത്തൂർ: ആലത്തൂർ–- നെല്ലിയാംകുന്നം–- മലക്കുളം റോഡ് നിർമാണം–- 8.90.









0 comments