Deshabhimani

കെജിഎൻഎ ജില്ലാ സമ്മേളനം

പാലക്കാട് ഗവ. മെഡിക്കൽ കോളേജ് പ്രവർത്തനസജ്ജമാക്കണം

കെജിഎൻഎ ജില്ലാസമ്മേളനം കെ പ്രേംകുമാർ എംഎൽഎ ഉദ്‌ഘാടനം ചെയ്യുന്നു

കെജിഎൻഎ ജില്ലാസമ്മേളനം കെ പ്രേംകുമാർ എംഎൽഎ ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 06, 2026, 12:50 AM | 1 min read

പാലക്കാട്‌

പാലക്കാട് ഗവ. മെഡിക്കൽ കോളേജ് പൂർണമായി പ്രവർത്തന സജ്ജമാക്കണമെന്ന്‌ കേരള ഗവ. നഴ്സസ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം കെ പ്രേംകുമാർ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. കെജിഎൻഎ ജില്ലാ പ്രസിഡന്റ്‌ എ ബി നദീറ അധ്യക്ഷയായി. എഫ്‌എസ്‌ഇടിഒ ജില്ലാ പ്രസിഡന്റ്‌ കെ മഹേഷ്‌, കോൺഫെഡറേഷൻ ഓഫ്‌ സെൻട്രൽ ഗവ. എംപ്ലോയീസ്‌ ആൻഡ്‌ വർക്കേഴ്‌സ്‌ ജില്ലാ സെക്രട്ടറി ശിവദാസ്‌ എന്നിവർ സംസാരിച്ചു. കെജിഎൻഎ ജില്ലാ സെക്രട്ടറി കെ കെ ബേബി സ്വാഗതവും ട്രഷറർ സെബിൻ ആന്റണി നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി നിഷ ഹമീദ്‌ ഉദ്‌ഘാടനം ചെയ്‌തു. ചിറ്റൂർ ഏരിയ സെക്രട്ടറി ആർ സുജ അധ്യക്ഷയായി. സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗങ്ങളായ ഉണ്ണി ജോസ്‌, ആർ സുരേഷ്‌, ജില്ലാ വൈസ്‌ പ്രസിഡന്റ്‌ കെ കെ ത്രിവേണി, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം ബി ആർ റോഷ്‌നി എന്നിവർ സംസാരിച്ചു. യാത്രയയപ്പ്‌ സമ്മേളനം സംസ്‌കാരിക പ്രവർത്തക എം ബി മിനി ഉദ്‌ഘാടനം ചെയ്‌തു. ഒറ്റപ്പാലം ഏരിയ സെക്രട്ടറി സി സുനിത അധ്യക്ഷയായി. ജില്ലാ ജോയിന്റ്‌ സെക്രട്ടറി ആർ ബിനോയ്‌ സ്വാഗതവും പാലക്കാട്‌ ട‍ൗൺ ഏരിയ സെക്രട്ടറി എം സരിത നന്ദിയും പറഞ്ഞു. ഭാരവാഹികൾ: എ ബി നദീറ (പ്രസിഡന്റ്‌), കെ കെ ത്രിവേണി, ദയാനിധി (വൈസ് പ്രസിഡന്റ്‌), കെ കെ ബേബി (സെക്രട്ടറി), അനീഷ്, രമേഷ് കൃഷ്ണൻ (ജോയിന്റ്‌ സെക്രട്ടറി), സെബിൻ ആന്റണി (ട്രഷറർ).​



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home